play-sharp-fill
കേന്ദ്രം പൂട്ടിയാൽ കേജരിവാൾ തുറക്കും: കേന്ദ്രം വിലക്കിയ ഇന്റർനെറ്റിന് ബദലായി വൈഫൈ നൽകി ആപ്പ് സർക്കാർ

കേന്ദ്രം പൂട്ടിയാൽ കേജരിവാൾ തുറക്കും: കേന്ദ്രം വിലക്കിയ ഇന്റർനെറ്റിന് ബദലായി വൈഫൈ നൽകി ആപ്പ് സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തടയിടാൻ ഇന്റർനെറ്റ് വിലക്കിയ കേന്ദ്ര സർക്കാരിനെതിരെ വൈ ഫൈ ഒളിയമ്പുമായി ആപ്പ് സർക്കാർ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോള്‍ ഡല്‍ഹിയില്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര നടപടിയ്ക്ക് മറുപടിയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിരന്തര പ്രതിഷേധം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ ദിവസം തന്നെ ഫ്രീ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടിവന്നത് വിരോധാഭാസമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ 70 ശതമാനം പേര്‍ക്കും പൗരത്വം തെളിയിക്കാന്‍ കൃത്യമായ രേഖകളില്ലാത്തതിനാല്‍ ആളുകള്‍ ഭയപ്പെടുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിന്റെ ആവശ്യമില്ലെന്നും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഗരം മുഴുവന്‍ കവറേ‍ജ് നല്‍കാന്‍ 11,000 സൗജന്യ വൈഫൈ ഹോട്ട്‌സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയെ ആധുനിക നഗരമാക്കി മാറ്റുന്ന സുപ്രധാന നടപടിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.