ക്രിസ്ത്യാനോ താങ്കൾ മനുഷ്യൻ തന്നെയോ..! ഗുരുത്വാകർഷണത്തെപ്പോലും വെല്ലുവിളിച്ച് റൊണാൾഡോയുടെ ഗോൾ; ട്രോളിൽ മുക്കി ഫുട്‌ബോൾ ലോകം; റോണോ ചെയ്താൽ ആഹാ, മമ്മൂക്ക ചെയ്താൽ ഓഹോ
സ്‌പോട്‌സ് ഡെസ്‌ക്
സാൻമാരിയോ: ക്രിസ്ത്യാനോ താങ്കൾ മനുഷ്യൻ തന്നെയോ..! 2.56 മീറ്റർ ഉയരത്തിൽ ഒരൊറ്റച്ചാട്ടം, 1.5 സെക്കൻഡ് നേരെ വായുവിൽ ഉയർന്നു നിന്ന്, ഗുരുത്വാകർഷണത്തെപ്പോലും വെല്ലുവിളിച്ച് മിന്നൽ വേഗത്തിൽ റോണോയുടെ ഗോൾ. ഇറ്റാലിയൻ സെരി എയിൽ സാംപ്‌ഡോറിയക്കെതിരെ 45 ആം മിനിറ്റിൽ യുവയ്ക്കു നിർണ്ണായക വിജയം നൽകിയ ഗോളിനെ അത്ഭുതത്തോടെയാണ് ഫുട്‌ബോൾ ലോകം ചർച്ച ചെയ്യുന്നത്.
അലക്‌സോ സാൻട്രോ ബോക്‌സിന്റെ ഇടതു വശത്തു നിന്നും ഉയർത്തി നൽകിയ ക്രോസ് ഗോളാക്കാനാണ് നിന്ന നിൽപ്പിൽ ആകാശപ്പൊക്കത്തോളം ചാടിയ റോണോ, ഹെഡറിലൂടെ പന്തിനെ പോസ്റ്റിന്റെ വലത് മൂലയിലേയ്ക്കു കുത്തി വീഴ്ത്തിയത്. 19 ആം മിനിറ്റിൽ പൗലോ ഡിബാലയുടെ നിർണ്ണായകമായ ഗോളിലൂടെ മത്സരത്തിൽ യുവ മുന്നിലെത്തിയിരുന്നു. എന്നാൽ, 35 ആം മിനിറ്റിൽ കരാപാരി നേടിയ ഗോളിലൂടെ യുവയ്‌ക്കൊപ്പം സാംപ്‌ഡോറിയ എത്തി. പിന്നീട പൊരിഞ്ഞ പോരാട്ടം നടക്കുന്നതിനിടെയാണ് റോണോ തന്റെ ക്ലാസ് തെളിയിച്ച ആത്ഭുത ഗോൾ വലയിലേയ്ക്ക് തലകൊണ്ടെറിഞ്ഞിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈതാനമധ്യത്തിൽ നിന്നും പ്രതിരോധക്കാരൻ മുന്നിലേയ്ക്കു തള്ളിക്കൊടുത്ത പന്ത് നേരെ എത്തിയത് അലക്‌സാഡ്രോയുടെ കാലിലേയ്ക്ക്. ഒന്ന് രണ്ടു തവണ പന്തിനെ പതിയെ താലോലിച്ച അലക്‌സാണ്ട്രോ, പതിയെ ഇടതു കാൽ കൊണ്ട് ബോക്‌സിന്റെ വലത് മൂലയിലേയ്ക്ക് പന്ത് ഉയർത്തി വിട്ടു. പ്രതിരോധനിരക്കാർക്ക് ഒന്ന് തൊടാൻ പോലും ആകാത്ത ഉയരത്തിൽ പന്ത്, ആകാശപ്പൊക്കത്തിൽ ബോക്‌സിനു മുന്നിലേയ്ക്കു വളഞ്ഞിറങ്ങി. ബോക്‌സിന്റെ വലത് വശത്ത് ഡിഫൻഡറുടെ മാർക്കിംങിന് വിധേയനായി റോണോ എത്തുന്നു. ഞൊടിയിടയിൽ അത് സംഭവിച്ചു. നിന്ന നിൽപ്പിൽ, കൈകൾ രണ്ടും ആകാശത്തേയ്ക്കു വിരിച്ച് റോണോ, വായുവിൽ. മുന്നിലേയ്ക്ക് തല ഒന്ന് ആഞ്ഞ് ഒറ്റ കുത്ത്..! ഗോൾ….!!!! സാംപോഡിയയുടെ ഗോളിയും പ്രതിരോധനിരക്കാരും ഒരു പോലും തലയിൽ കൈവച്ചു പോയി. പിന്നെ തനത് റോണോ ശൈയിലിയിൽ ആകാശത്തേയ്ക്കു ചാടി കൈവിരിച്ച് ആഘോഷം.
ചരിത്രത്തിന്റെ തങ്കലിപികളിൽ ചേർക്കാവുന്ന റോണോയുടെ ഗോൾ വന്നതോടെ ആവേശത്തിലായത് ആരാധകരാണ്. റോണോയുടെ അത്ഭുതഗോളിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ ഫുട്‌ബോൾ ട്രോൾ ഗ്രൂപ്പുകളിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. മെസിയ്ക്കു ബാലൻഡിയോർ കൊടുത്തതിനെതിരെ റോണോ ആരാധകർ കടുത്ത പ്രതിഷേധത്തിലായിരുന്നു. ബാഴ്‌സ – റയൽ എൽക്ലാസിക്കോ നടന്ന ദിവസം തന്നെ മിന്നൽ ഗോളിലൂടെ റോണോ ചരിത്രം കുറിച്ചതിനെ ട്രോളിലൂടെയാണ് ആസ്വാദകർ ആസ്വദിക്കുന്നത്.
മമ്മൂട്ടിയുടെ മാമാങ്കം സിനിമയിലെ ചാട്ടം പോലും റോണോയ്ക്കുള്‌ല പോസ്റ്റായി രംഗത്ത് എത്തിയിട്ടുണ്ട്. റഷ്യൻ ലോകകപ്പിൽ സ്‌പെയിനിനെതിരെ സമനില നേടാൻ നിർണ്ണായക നിമിഷം നേടിയ ഗോളിനു സമാനമാണ് ഈ ഗോളും വാഴ്ത്തപ്പെടുന്നത്.