play-sharp-fill
രഞ്ജി ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി : കളിയുടെ മൂന്നാംദിനമാണ് കേരളം പരാജയപ്പെട്ടത്

രഞ്ജി ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി : കളിയുടെ മൂന്നാംദിനമാണ് കേരളം പരാജയപ്പെട്ടത്

 

സ്വന്തം ലേഖകൻ

തുമ്പ: രഞ്ജി ട്രോഫിയിൽ കേരളത്തിന് തോൽവി. ബംഗാൾ ടീം കേരളത്തെ 8 വിക്കറ്റിന് തകർത്തു. തുമ്പയിൽ നടന്ന മത്സരത്തിൽ രണ്ടാമിന്നിംഗ്‌സിൽ സംഭവിച്ച ബാറ്റിംഗ് പരാജയമാണ് കേരളത്തിന് ദയനീയ തോൽവി സമ്മാനിച്ചത്. കളിയുടെ മൂന്നാംദിനമാണ് കേരളം പരാജയപ്പെട്ടത്. സ്‌കോർ : കേരളം – 239, 115 ബെംഗാൾ – 307, 50/2.

236/6 എന്ന നിലയിൽ മൂന്നാം ദിനം തങ്ങളുടെ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ബെംഗാൾ 307 റൺസിന് ഓളൗട്ടാവുകയായിരുന്നു. 68 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് കടവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ആതിഥേയർ പക്ഷേ തുടക്കം തന്നെ തകർന്നടിയുകയായിരുന്നു. സ്‌കോർ ബോർഡിൽ 8 റൺസെത്തിയപ്പോളേക്ക് ഓപ്പണർമാരെ രണ്ട് പേരെയും നഷ്ടമായ കേരളത്തിന് ഈ തകർച്ചയിൽ നിന്ന് പിന്നീട് കരകയറാൻ കഴിഞ്ഞില്ല സക്‌സേന 1 റൺസ്, സഞ്ജു 18 റൺസ്, സച്ചിൻ ബേബി 9 റൺസ് എന്നിങ്ങനെ സ്‌കോർ ചെയ്ത് പുറത്തായി. 3

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 റൺസ് വീതം നേടിയ റോബിൻ ഉത്തപ്പയും, വിഷ്ണു വിനോദും മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ബെംഗാളിന് വേണ്ടി അർണബ് നന്ദി, ഷഹബാസ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും അശോക് ദിൻഡ 2 വിക്കറ്റുകളും വീഴ്ത്തി. കേരളം രണ്ടാമിന്നിംഗ്‌സിൽ 115 റൺസിന് ഓളൗട്ടായതോടെ മത്സരം ജയിക്കാൻ 48 റൺസാണ് ബെംഗാളിന് വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ വിജയം കാണുകയായിരുന്നു.