ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികൾ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി : തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ഫെബ്രുവരി നാലിന് ശേഷമെന്ന് ഡൽഹി ഹൈക്കോടതി. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്തെത്തി . ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി ഈ ആവശ്യം സമ്മതിച്ചില്ല.
ഫെബ്രുവരി നാലിന് ശേഷമേ ഹർജികൾ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് പ്രതിഷേധവുമായി അഭിഭാഷകർ രംഗത്തെത്തി. ഷെയിം ഷെയിം എന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. വിഷയത്തിൽ ഡൽഹി പോലീസിനും കേന്ദ്രസർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കുമ്പോൾ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് ഇടക്കാല സംരക്ഷണം അനുവദിക്കണമെന്ന ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് നടപടിക്കെതിരെയാണ് ഹർജികൾ കോടതിയിലെത്തിയത്.