നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് ദിലീപ് കോടതിയിലെത്തി ; മുംബൈയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും ദിലീപിനൊപ്പം കോടതിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ദിലീപ് വിചാരണ കോടതിയിലാണ് എത്തിയത്. അഭിഭാഷകനോടും സാങ്കേതിക വിദഗ്ധനോടൊപ്പമായിരുന്നു ദിലീപ് ദൃശ്യങ്ങൾ കാണാനെത്തിയത്. ഉച്ചയ്ക്കു ശേഷമാണ് നടനെത്തിയത്. മറ്റു പ്രതികൾ രാവിലെ തന്നെ കോടതിയിൽ ഹാജരായിരുന്നു.
ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ദൃശ്യങ്ങൾ കാണുന്നതിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. നടനു വേണ്ടി മുംബൈയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും കോടതിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് വാദിച്ചാണ് പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ പകർപ്പ് അനുവദിക്കാതെ ഉപാധികളോടെ കാണാൻ കോടതി അനുമതി നൽകുകയായിരുന്നു.
Third Eye News Live
0