കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവങ്ങളുണ്ടായാൽ ഉടൻ മോദി സർക്കാർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കും ; 2014 ന് ശേഷം ഇന്റനെറ്റ് ബന്ധം വിച്ഛേദിച്ചത് 357 തവണ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഉടൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുക എന്നതാണ് മോദി സർക്കാറിന്റെ പ്രതിവിധി. ആർക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലും പൗരത്വം ബില്ലിൽ തിളച്ചു മറിഞ്ഞപ്പോൾ അസമിലും സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു.
2014 ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ 357 തവണ ഇന്റർനെറ്റ് വിച്ഛേദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതായി ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നു. അതോടൊപ്പം 2018 ൽ ലോകത്തിലാകെ ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ 67 ശതമാനവും ഇന്ത്യയിലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.പി.എ ഭരണത്തിന് ശേഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻ.ഡി.എ സർക്കാർ അധികാരത്തലേറിയ 2014 ൽ മാത്രം ആറ് തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 2015 ൽ 14 തവണയും 2016 ൽ 31 തവണയും ഇന്റർനെറ്റ് ബന്ധം വച്ഛേദിച്ചു.
2017 ആയപ്പോൾ ഇന്റർനെറ്റ് വച്ഛേദിച്ച സംഭവങ്ങൾ 79 തവണയും 2018 ൽ 134 തവണയും ആയി വർധിച്ചു. 2019 ഡിസംബർ 15 വരെയുള്ള കണക്ക് പ്രകാരം 93 തവണയും ഇന്റർനെറ്റ് ബന്ധം രാജ്യത്ത് പലയിടത്തായി വിച്ഛേദിച്ചു
കശ്മീരിലാണ് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിക്കുന്നത്. 2019 ൽ മാത്രം ജമ്മു കശ്മീരിൽ 93 സ്ഥലങ്ങളിലായി 57 തവണ ഇന്റർനെറ്റ് വിച്ഛേദിച്ചു. പുൽവാമയിൽ 15 തവണ ഇന്റനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ച്.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ആഗസ്റ്റ് അഞ്ചിന് 5 ന് റദ്ദാക്കിയതിന് ശേഷം പലയിടത്തും ഇപ്പോഴും ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചിട്ടില്ല. കശ്മീരിൽ പുൽവാമയെക്കൂടാതെ ഷോപ്പിയാനിൽ 11 തവണ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കുൽഗാം, ബാരാമുള്ള (9), അനന്ത്‌നാഗ് (8), കുപ്വാര, ശ്രീനഗർ (6), ബുദ്ഗാം (5) എന്നിങ്ങനെയാണ് കണക്കുകൾ.
രാജസ്ഥാനാണ് ഇന്റർനെറ്റ് വിച്ഛേദിച്ചതിൽ രണ്ടാമത്. 18 തവണയാണ് രാജസ്ഥാനിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. അസമിൽ 12 തവണയും ഉത്തർപ്രദേശിൽ 11 തവണയും പശ്ചിമ ബംഗാളിൽ ഒൻപത് തവണയും ഇക്കാലയളവിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.