play-sharp-fill
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം : ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം : ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 13 ഇടത്ത് ജയിച്ചു. 12 വാർഡ് പിടിച്ചെടുത്തു എൽഡിഎഫ് തൊട്ടുപിന്നിലെത്തി.രണ്ട് വാർഡുകളിൽ ബിജെപിക്കാണ് വിജയം.

യുഡിഎഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ നാല് സിറ്റിങ് സീറ്റുകൾ നഷ്ടമായി. ഇതിൽ മൂന്നും സിപിഎമ്മാണ് പിടിച്ചെടുത്തത്. ഒരു സീറ്റ് ബിജെപി പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലത്തൂർ പത്തിയൂർ പഞ്ചായത്തിലെ 17-ാം വാർഡ് കോൺഗ്രസിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കെബി പ്രശാന്താണ് ജയിച്ചത്. വൈക്കം നഗരസഭ 21-ാം വാർഡ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്ത് ബിജെപി അട്ടിമറി ജയം സ്വന്തമാക്കി. ബിജെപിയുടെ കെആർ രാജേഷ് 79 വോട്ടിനാണ് വിജയിച്ചത്.

കാസർകോട് നഗരസഭയിലെ ഹൊന്നമൂല വാർഡും യുഡിഎഫിൽനിന്ന് എൽഡിഎഫും പിടിച്ചെടുത്തു.കോഴിക്കോട് ചോറോട് കൊളങ്ങാട്ട് വാർഡ് എൽഡിഎഫ് നിലനിർത്തി. 84 വോട്ടിന് പി.പി ചന്ദ്രശേഖരൻ ജയിച്ചു. തലശ്ശേരി നഗരസഭ ടെബിൾ ഗേറ്റ് വാർഡ് ബിജെപിയിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

114 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പത്തനംതിട്ട കടപ്ര പഞ്ചായത്ത് രണ്ടാംവാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. കാസർകോട് ബളാൽ ഗ്രമാപഞ്ചാത്തിലെ മാലോ വാർഡ് കേരള കോൺഗ്രസ് നിലനിർത്തി.

ഷൊർണൂർ നഗരസഭ തത്തംകോട് വാർഡും ആലപ്പുഴ ദേവക്കുളങ്ങര പഞ്ചായത്തിലെ കുമ്ബിളിശ്ശേരി വാർഡും യുഡിഎഫ് നിലനിർത്തി. അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാം വാർഡും വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാർഡും എൽഡിഎഫ് നിലനിർത്തി.വയനാട് വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണവും എൽഡിഎഫ് നിലനിർത്തി.

അകലക്കുന്നം ഉപതിരഞ്ഞെടുപ്പ് ജോസ് കെ. മാണി സ്ഥാനാർഥി ജോർജ് തോമസ് വിജയിച്ചു.