മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവനക്കാരെയും പൊലീസുകാരെയും ആക്രമിച്ച് റിമാൻഡ് പ്രതികളക്കം എഴ് പേർ രക്ഷപ്പെട്ട സംഭവം; പ്രതികൾ  പിടിയിൽ

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവനക്കാരെയും പൊലീസുകാരെയും ആക്രമിച്ച് റിമാൻഡ് പ്രതികളക്കം എഴ് പേർ രക്ഷപ്പെട്ട സംഭവം; പ്രതികൾ പിടിയിൽ

 

സ്വന്തം ലേഖകൻ

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ പൂട്ടിയിട്ട് റിമാൻഡ് പ്രതിയടക്കം ഏഴുപേർ രക്ഷപ്പെട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഒരു റിമാൻഡ് പ്രതിയെയും രാഹുൽ എന്ന മറ്റൊരു രോഗിയെയുമാണു പോലീസ് ബുധനാഴ്ച രാവിലെ പിടികൂടിയത്. തൃശൂർ സിജഐം കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ചയാളാണു രാഹുൽ.

രാഹുൽ, തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു കണ്ണൻ, വിപിൻ, ജിനീഷ് എന്നിവരാണു പോലീസിനെ വെട്ടിച്ചു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനായി സെല്ലിൽനിന്നു പുറത്തിറക്കിയപ്പോൾ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. രണ്ടു നഴ്‌സുമാരെ ഇവർ ഡ്യൂട്ടി റൂമിനുള്ളിൽ പൂട്ടിയിട്ടു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരനെയും ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാരന്റെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ വരുന്ന സ്വർണമാലയും വാച്ചും മൊബൈൽ ഫോണും കൈക്കലാക്കിയാണു പ്രതികൾ രക്ഷപ്പെട്ടത്. താക്കോലും പ്രതികൾ കൊണ്ടുപോയിരുന്നു. റിമാൻഡ് തടവുകാരായ പ്രതികളെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പാർപ്പിച്ചിരുന്നത്. ഭക്ഷണ സമയത്തു മാത്രമാണ് ഇവരെ സെല്ലിൽനിന്നു പുറത്തിറക്കിയിരുന്നത്.