video
play-sharp-fill

ദാമ്പത്യപ്രശ്‌നം പരിഹരിക്കാൻ ദമ്പതിമാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി: പൊലീസുകാർ നോക്കി നിൽക്കേ ഭാര്യ ഭർത്താവിന്റെ മുഖത്ത് ചെരുപ്പൂരി അടിച്ചു

ദാമ്പത്യപ്രശ്‌നം പരിഹരിക്കാൻ ദമ്പതിമാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി: പൊലീസുകാർ നോക്കി നിൽക്കേ ഭാര്യ ഭർത്താവിന്റെ മുഖത്ത് ചെരുപ്പൂരി അടിച്ചു

Spread the love

 സ്വന്തം ലേഖകൻ 

കോട്ടയം: കുടുംബപ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചകൾ പൊലീസ് സ്റ്റേഷനിൽ നടക്കുന്നതിനിടെ ഭാര്യ ഭർത്താവിന്റെ മുഖത്ത് ചെരുപ്പൂരിയടിച്ചു. എസ്.ഐയുടെ പൊലീസ് ഉദ്യോഗസ്ഥരും നോക്കി നിൽക്കെയാണ് ഭാര്യ ഭർത്താവിന്റെ മുഖത്തടിച്ചത്.  ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാൻ പൊലീസ് തീരുമാനിച്ചത്.

കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയായ സിയാബിനെയാണ് ഭാര്യ ആയിഷ ചെരിപ്പൂരി അടിച്ചത്. സിയാബ് പൊലീസിനോട് സംസാരിക്കവേയാണ് ഭാര്യ ആയിഷ ചെരുപ്പൂരി യുവാവിന്റെ മുഖത്ത് അടിച്ചത്. ഇൻസ്പെക്ടർക്കും പൊലീസുകാർക്കും മുന്നിൽ രണ്ടുപേരും വാദപ്രതിവാദം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ സിയാബ് പറഞ്ഞ ചില കാര്യങ്ങൾ കേട്ടതോടെ ആയിഷ ചെരിപ്പൂരുകയും ഇയാളുടെ മുഖത്തടിക്കുകയുമായിരുന്നു. ഉടൻ ആയിഷയ്ക്കെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഭർത്താവിനും കുടുംബത്തിനുമെതിരേ ആയിഷ ഹൊസ്ദുർഗ് പൊലീസിൽ പരാതിനൽകിയിരുന്നു. ഇതേത്തുടർന്നാണ് രണ്ടുപേരെയും കുടുംബാംഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ഭർത്താവിന്റെ സംസാരത്തിൽ പ്രകോപിതയായ ആയിഷ ഭർത്താവിനെ പൊലീസുകാർക്ക് മുന്നിൽ വെച്ച് മർദിക്കുക ആയിരുന്നു.