video
play-sharp-fill
നിയമ വിരുദ്ധ ഹർത്താൽ നനഞ്ഞ പടക്കം ; പൊതുജനം ഹർത്താൽ തള്ളി

നിയമ വിരുദ്ധ ഹർത്താൽ നനഞ്ഞ പടക്കം ; പൊതുജനം ഹർത്താൽ തള്ളി

സ്വന്തം ലേഖകൻ

മലപ്പുറം: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന ഹർത്താൽ നനഞ്ഞ പടക്കം. പൊതുജനം ഹർത്താൽ തള്ളി. സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പൊതുവിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിയമ വിരുദ്ധ ഹർത്താൽ പൊതുജനം തള്ളിയ സ്ഥിതിയാണ്. ഏതാനും ഇടങ്ങളിൽ ബസ്സുകൾ തടയുകയും ഒന്നു രണ്ടിടങ്ങളിൽ ബസുകൾക്കു നേരെ കല്ലേറുമുണ്ടായിട്ടുണ്ട്.

ചൊവ്വാഴ്ച്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി., മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. ശബരിമല തീർഥാടകരെയും റാന്നി താലൂക്കിനെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ല. അക്രമമോ ബലപ്രയോഗമോ നടത്തില്ലെന്നും ഭാരവാഹികൾ നേരെത്തെ അറിയിച്ചിരുന്നു.
അതേസമയം മുൻകൂട്ടി നോട്ടീസ് നൽകാതെ നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും അക്രമം നടന്നാൽ പോലീസ് ശക്തമായി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്ര പറഞ്ഞിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group