ബലാത്സംഗ ശ്രമത്തിനിടെ ആക്രമികൾ ഇരുപത്തിമൂന്നുകാരിയെ തീകൊളുത്തിയ സംഭവം ; ചികിത്സയിലായിരുന്ന യുവതി മരിച്ചു
സ്വന്തം ലേഖകൻ
പട്‌ന: ബീഹാറിലെ മുസഫപൂരിലെ ബലാത്സംഗ ശ്രമത്തിനിടെ അക്രമികൾ തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. അപകടത്തെ തുടർന്ന് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലുമായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്. ഡിസംബർ ഏഴിനാണ് യുവതിയ്ക്ക് നേരെ ബലാത്സംഗശ്രമം നടത്തിയത് . പെൺകുട്ടിയുടെ അമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ്. ഇവർ ജോലിക്കു പോയ സമയത്താണ് ഗ്രാമമുഖ്യന്റെ മകനും കൂട്ടുകാരും യുവതിയുടെ വീട്ടിലെത്തിയത് . തുടർന്ന് യുവതി ബലാത്സംഗശ്രമം ചെറുത്തതോടെ വീട്ടിലെ കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്ത് പ്രതി യുവതിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
Third Eye News Live
0
Tags :