play-sharp-fill
ലോൺ തിരിച്ചടവിന് സമയം അനുവദിച്ചില്ല ; ജപ്തി ഭയന്ന് കർഷകൻ ആത്മഹത്യ ചെയ്തു

ലോൺ തിരിച്ചടവിന് സമയം അനുവദിച്ചില്ല ; ജപ്തി ഭയന്ന് കർഷകൻ ആത്മഹത്യ ചെയ്തു

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: ലോൺ തിരിച്ചടവിന് സമയം അനുവദിച്ചില്ല. ജപ്തി ഭീഷണിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ മാരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് ആണ് മരിച്ചത്. ലോണെടുത്ത് ബാങ്കിൽ നിന്ന് തിരിച്ചടവിന്‌സമയം ചോദിച്ചുവെങ്കിലും നൽകിയില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴകൃഷി നശിച്ചിരുന്നു.

വിഷം ചെന്ന നിലയിൽ വീട്ടുകാരാണ് വീട്ടിൽ ഔസേപ്പിനെ കണ്ടെത്തുന്നത്. ഒന്നര ലക്ഷം രൂപ വിവിധ ബാങ്കുകളിൽ നിന്നായി ഔസോപ്പ് കാർഷിക ലോൺ എടുത്തിരുന്നു. വാഴ കൃഷി നടത്താനാണ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്.ബാങ്കുകാർ വിളിച്ചു വരുത്തി പണം എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.രണ്ട് പ്രളയ കാലത്ത് കൃഷി മുഴുവൻ നശിച്ചുവെന്നും തിരിച്ചടയ്ക്കാൻ നിലവിൽ സാഹചര്യമില്ലെന്നും അറിയിച്ചു. എന്നാൽ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group