play-sharp-fill
വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു ;യുവാവ് അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു ;യുവാവ് അറസ്റ്റിൽ

 

സ്വന്തം ലേഖിക

കാളികാവ്: വിവാഹവാഗ്ദാനംനൽകി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അടയ്ക്കാക്കുണ്ടിലെ ചുണ്ടിയൻമൂച്ചി ഫാസിൽ (26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . രണ്ടുകുട്ടികളുള്ള വീട്ടമ്മ ഭർത്താവുമായി അകന്നു താമസിക്കുകയാണ് .

മൊബൈൽഫോൺ റീച്ചാർജ് ചെയ്യാൻ നൽകിയ കടയിൽനിന്ന് നമ്പറെടുത്താണ് വീട്ടമ്മയുമായി ഫാസിൽ അടുപ്പത്തിലായത്. ഈ വിവരം അറിഞ്ഞതോടെ ഭർത്താവ് യുവതിയിൽ നിന്ന് വിവാഹമോചനം നേടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വീട്ടമ്മ വിവാഹവാഗ്ദാനം നൽകിയ ഫാസിലിനെ പുനർവിവാഹ ആവശ്യവുമായി സമീപിച്ചു. എന്നാൽ ഫാസിൽ വിവാഹാഭ്യർഥന നിരസിക്കുകയാണ് ചെയ്തത് . ഇവർ ഫാസിലിന്റെ അടയ്ക്കാക്കുണ്ടിലെ വീട്ടിലെത്തിയെങ്കിലും വീട്ടുകാരും സ്വീകരിച്ചില്ല. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു . രണ്ടുവർഷത്തിലേറെ കാലം പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .