play-sharp-fill
മൊബൈൽ നമ്പർ പോർട്ടിങ് ഇനി വേഗത്തിൽ ; പുതിയ നിർദേശവുമായി ട്രായ്

മൊബൈൽ നമ്പർ പോർട്ടിങ് ഇനി വേഗത്തിൽ ; പുതിയ നിർദേശവുമായി ട്രായ്

 

സ്വന്തം ലേഖകൻ

മുംബൈ: മൊബൈൽ നമ്പർ പോർട്ടിങ് ഇനി എളുപ്പത്തിൽ സാധ്യമാകും. എളുപ്പത്തിൽ നമ്പർ പോർട്ട് ചെയ്യാൻ സാധിക്കുന്നതിനായി ട്രായ് മാർഗനിർദേശം പുറത്തിറക്കി. ഡിസംബർ 17ന് നിർദേശം പ്രാബല്യത്തിലാകും. ഇനി മുതൽ പതിനഞ്ച് ദിവസം പോർട്ടിങ്ങിനായി കാത്തിരിക്കേണ്ടതില്ല. പകരം മൂന്ന് മുതൽ അഞ്ച് ദിവസം മാത്രം കാത്തിരുന്നാൽ മതി. ഇനി മുതൽ ഒരേ സർക്കിളിലുള്ള നെറ്റ് വർക്കുകളിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് ദിവസവും മറ്റ് സർക്കിളുകളിലെ നെറ്റ് വർക്കുകളിലേക്ക് അഞ്ച് ദിവസവുമാണ് പരമാവധി വേണ്ടത്.

ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയാണ് ട്രായുടെ ഇടപെടൽ. പുതിയ നിർദേശം അനുസരിച്ച് പോസ്റ്റ് പെയ്ഡ് കണക്ഷനുള്ള ഉപയോക്താക്കൾ ബിൽ അടച്ചിട്ടില്ലെങ്കിൽ പോർട്ടിങ് നടക്കില്ല. കണക്ഷൻ എടുത്ത് 90 ദിവസം പൂർത്തിയായിട്ടില്ലെങ്കിൽ കോഡ് ലഭിക്കില്ല. ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ നൽകിയവർക്കും നിയമനടപടി നേരിടുന്ന നമ്പറുകൾക്കും പുതിയ വ്യവസ്ഥ പ്രകാരം പോർട്ട് സാധിക്കില്ല. പോർട്ടിങ്ങിന് ആറ് രൂപയാണ് ചാർജ്. ജമ്മുകാശ്മീർ,അസം അടക്കമുള്ള വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ യൂനിക് പോർട്ടിങ് കോഡിന്റെ കാലാവധി മുപ്പത് ദിവസമായിരിക്കും.മറ്റുള്ള സ്ഥലങ്ങളിൽ നാലുദിവസവുമായിരിക്കും . അതിനാൽ നാല് ദിവസത്തിനുള്ളിൽ പോർട്ടിങ് അപേക്ഷ നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group