video
play-sharp-fill
ചിങ്ങവനം മാവളങ്ങിൽ കാർ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി യുവാവിന് പരുക്ക് ,  കാർ ഓടിച്ചയാൾ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം

ചിങ്ങവനം മാവളങ്ങിൽ കാർ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി യുവാവിന് പരുക്ക് , കാർ ഓടിച്ചയാൾ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം

 

സ്വന്തം ലേഖകൻ

ചിങ്ങവനം: കാർ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്ക് . ചിങ്ങവനം മാവളങ്ങിൽ ഇന്ന് ഉച്ചയ്ക്ക് 2.45 ഓടേയാണ് സംഭവം. തിരുവല്ല സ്വദേശിയായ മധ്യവയസ്‌കൻ ഓടിച്ച കാറാണ് തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറിയത്.

കാറോടിക്കുന്നതിനടിയിൽ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഉറങ്ങിപോയതിനെ തുടർന്ന് ആദ്യം ട്രാഫിക് സൈൻ ബോർഡിലാണ് കാർ ഇടിച്ചത്. ഇതിനെ തുടർന്ന് പെട്ടെന്ന് ഏഴുന്നേൽക്കുകയും ബ്രേക്കിൽ ചവിട്ടാൻ ശ്രമിക്കവേ മാറി പകരം ആക്‌സിലറേറ്ററിൽ ചവിട്ടിയതോടെ കാർ നിയന്ത്രണം വിട്ട് തട്ടുകടയിയേല്ക്ക് പാഞ്ഞു കയറകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം തട്ടുകടയിൽ നിന്ന യുവാവിനെ കാർ ഇടിക്കുകയും ചെയ്തു. വാഹനത്തിന് അമിത വേഗതയില്ലായിരുന്നുവെന്ന് കണ്ടു നിന്നവർ പറഞ്ഞു. യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനമോടിച്ചയാൾക്ക് പരുക്കുകൾ ഇല്ല.