video
play-sharp-fill

പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവം ; കൂടുതൽ തെളിവുകൾ പുറത്ത്

പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവം ; കൂടുതൽ തെളിവുകൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് . പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. കേസിൽ പ്രതിയായ അമ്മായിയായ ലിനറ്റിന്റെ സുഹൃത്തിന്റെ തൃശൂർ കുന്നംകുളത്തെ കടയിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്.

പെൺകുട്ടിയുടെ അമ്മായിയായ ലിനറ്റാണ് പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. പൊലീസ നേരെത്തെ് ലിനറ്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോൺ മാറ്റിയെന്ന് ബോധ്യപ്പെട്ട അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളത്തെ സുഹൃത്തിന്റെ കൈവശം ഫോണുണ്ടെന്ന് ബോധ്യപ്പെട്ടത്.
അതേസമയം ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലോ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലോ ഈ യുവാവിനു പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഫോൺ സൈബർ സെല്ലിന് കൈമാറി വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അറിയാൻ സാധിക്കുകയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ലിനറ്റ് മൂന്ന് പേർക്കൊപ്പമാണ് കഴിഞ്ഞിരുന്നത് അതിലൊരാളുടെ ബന്ധുവായ പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങളാണ് പകർത്തിയത്. കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കുകയായിരുന്നു. ഇതിനായി 5000 രൂപ വരെയാണ് ലിനറ്റ് ഓരോരുത്തരുടെ പക്കൽ നിന്നും ഈടാക്കിയിരുന്നത്.

കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി ജോലിക്ക് പോയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ഒൻപതാം തീയതി ജോലിക്കെന്ന് പറഞ്ഞ് പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പിറ്റേന്ന് അമ്മായി പെൺകുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്.

എന്നാൽ വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെ വച്ചു നൽകിയ കൗൺസിലിംഗിലാണ് പീഡനവിവരം പതിനേഴുകാരി തുറന്ന് പറഞ്ഞത്.