play-sharp-fill
ബോട്ടെടുത്ത് എസ്.ഐയുടെ വിവാഹഘോഷം നടത്തിയ സംഭവം : പുലിവാല് പിടിച്ച് പോലീസുകാർ ; ഒരാൾക്ക് സസ്‌പെൻഷൻ

ബോട്ടെടുത്ത് എസ്.ഐയുടെ വിവാഹഘോഷം നടത്തിയ സംഭവം : പുലിവാല് പിടിച്ച് പോലീസുകാർ ; ഒരാൾക്ക് സസ്‌പെൻഷൻ

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: ബോട്ടെടുത്ത് എസ്.ഐ.യുടെ വിവാഹാഘോഷം നടത്തിയ പൊലീസുകാർ ഒടുവിൽ പുലിവാല് പിടിച്ചു. മദ്യപിച്ച് കൈയാങ്കളിവരെ കാര്യങ്ങളെത്തി. ഒരു പൊലീസുകാരന് സസ്‌പെൻഷൻ. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ മദ്യലഹരിയിലായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ബോട്ടിലരങ്ങേറിയ കശപിശ പൊലീസിൽ അറിയിച്ചത്. എന്തായാലും സംഭവം അറിയിച്ചയാൾക്കാണ് സസ്‌പെൻഷൻ കിട്ടിയിരിക്കുന്നത്.

തൃശ്ശൂർ നഗരത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ 16 പോലീസുകാരാണ് എസ്.ഐ.യുടെ വിവാഹാഘോഷത്തിനായി ആലപ്പുഴയ്ക്ക് തിരിച്ചത്. ബോട്ട് വാടകയ്‌ക്കെടുത്തുള്ള ആഘോഷപരിപാടികളാണ് ് തർക്കത്തിലും കൈയേറ്റത്തിലും കലാശിച്ചത്. ബോട്ട് ഇടയ്ക്ക് കരയ്ക്കടുപ്പിച്ചപ്പോൾ അടി പേടിച്ച് ഒരു പൊലീസുകാരൻ ഇറങ്ങി ഓടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ അവിടത്തെ കൺട്രോൾ റൂമിലേക്കും മറ്റും സംഭവം വിളിച്ചുപറഞ്ഞു. ഇതോടെയാണ് സംഗതി പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പോലീസുകാരനെ കാണാതായതോടെ ബോട്ടിലുള്ളവർ ആകെ പരിഭ്രാന്തിയിലായി. മദ്യലഹരിയിൽ കായലിൽ വീണ് അപകടം സംഭവിച്ചോ എന്നായിരുന്നു ഭയം. കരയിലിറങ്ങിയ പോലീസുകാരൻ അവിടെ തങ്ങിയശേഷം പിറ്റേന്ന് പുലർച്ചെ മറ്റൊരു ബോട്ടിലാണ് നഗരത്തിലെത്തിയത്. ഉടനെ ആശുപത്രിയിൽ ചികിത്സയും തേടി. മർദനമേറ്റതു സംബന്ധിച്ച് ഇയാൾ പരാതി നൽകിയതായും സൂചനയുണ്ട്.

ഫോൺവിളികളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബോട്ടിലെ വിളയാട്ടങ്ങൾ വെളിപ്പെട്ടു. ഇവരുടെ റിപ്പോർട്ടിനെത്തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അഡ്മിറ്റായ പോലീസുകാരനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സ്‌പെഷ്യൽ ബ്രാഞ്ചും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മദ്യപാനത്തെത്തുടർന്നുണ്ടായ പ്രശ്നമാണ് കൈയാങ്കളിയിലെത്തിയതെന്നാണ് വിലയിരുത്തൽ. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നതിന്റെ പേരിലാണ് വിവരം വിളിച്ചുപറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.