
തുമ്പോളി സാബു വധക്കേസ് : പ്രതികളെ വെട്ടിക്കൊന്നു
സ്വന്തം ലേഖിക
ആലപ്പുഴ : തുമ്പോളി സാബു കൊലക്കേസിലെ പ്രതികൾ വെട്ടേറ്റു മരിച്ചു.വികാസ്,ജെസ്റ്റിൻ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നൽകുന്ന സൂചന. കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. വികാസ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജസ്റ്റിൻ തിങ്കളാഴ്ച രാവിലെയാണു മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ജൂൺ ഒന്നിനാണു തുമ്പോളി ഷാപ്പിൽ വച്ച് സാബു കൊല്ലപ്പെടുന്നത്. ഈ കേസിലെ പ്രതികളാണു വികാസും ജസ്റ്റിനും. ഇരുവരെയും കൊന്നതിനു പിന്നിൽ അഞ്ചു പ്രതികളുണ്ടെന്നു പോലീസ് നിഗമനം. പോലീസ് അന്വേഷണം നടത്തി വരികയാണ്.
Third Eye News Live
0