ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർഗോഡ് : ദേശീയപാതയിൽ മഞ്ചേശ്വരം കുഞ്ചത്തൂർ പത്താം മൈലിൽ ബൈക്കും കെ.എസ്.ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 3.30തോടെയാണ് അപകടം.

കർണാടക ആർടിസി ബസാണ് അപകടം വരുത്തിയത്. മരിച്ചയാളെയും പരിക്കേറ്റയാളെയും തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group