മലയാള മനോരമ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്റെ മാതാവ് നിര്യാതയായി
മുണ്ടക്കയം∙ പുത്തൻചന്ത മാമ്മൂട്ടിൽ പരേതനായ എം.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86) മകൻ മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയത്തിന്റെ തിരുവനന്തപുരത്തെ വസതിയിൽ നിര്യാതയായി. മൃതദേഹം ഇന്ന് വൈകിട്ട് മുണ്ടക്കയത്തെ വസതിയിൽ എത്തിക്കും.സംസ്കാരം നാളെ മൂന്നിന് പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. പാമ്പാടി പേഴമറ്റം കുടുംബാംഗമാണ്.
മറ്റു മക്കൾ: ലൈസാമ്മ (ഹൈദരാബാദ്), ഹെലൻ (മണർകാട്), സൂസമ്മ (പാലക്കാട്), ഐബി(വെച്ചൂച്ചിറ സെന്റ് തോമസ് എൽപിഎസ്, ചെല്ലക്കാട്), ഷീബ (ബെംഗളൂരു).
മരുമക്കൾ: ഷീല ജോൺ, രാജു ഈപ്പൻ (ഹൈദരാബാദ്), എം.ഐ. ഏബ്രഹാം മറ്റത്തിൽ (മണർകാട്), ചെറിയാൻ വർഗീസ് (റിട്ട എസ്പി പാലക്കാട്), ജോജി തോമസ് വർക്കി (സിസറോൺ കേറ്ററേഴ്സ് റാന്നി), എ.പി. ഏബ്രഹാം (ചീഫ് എൻജിനീയർ, ബെംഗളൂരു). പരിശുദ്ധ പാമ്പാടി തിരുമേനിയുടെ സഹോദര പുത്രിയാണ്.
Third Eye News Live
0