പ്രളയബാധിതര്‍ക്ക് സഹായമാകുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരം

പ്രളയബാധിതര്‍ക്ക് സഹായമാകുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരം

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: പ്രളയദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത പ്രവര്‍ത്തനം മാതൃകാപരമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ് സുനില്‍കുമാര്‍. ഡിബിസിഎല്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ആരംഭിച്ച ഭവനപദ്ധതിയുടെ ഗുണഭോക്താക്കളുടെ സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ലെ പ്രളയത്തില്‍ കിടപ്പാടം നഷ്ടമായതായിരുന്നു കേരളം നേരിട്ട പ്രതിസന്ധി. ഈ ഘട്ടത്തില്‍ സര്‍ക്കാരിന് കൈത്താങ്ങായി മാറുകയായിരുന്നു ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍. 40000 കോടിയുടെ നഷ്ടം നേരിട്ട പ്രളയത്തെ അതിജീവിച്ച രീതിയായിരുന്നു വ്യത്യസ്തം. എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത കാഴ്ച്ചയ്ക്ക് നാം സാക്ഷിയായതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യമെന്നും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം 2018 ലെ പ്രളയം നമ്മെ പഠിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പണിതീര്‍ക്കുന്ന 250 വീടുകളില്‍ താമസം ആരംഭിച്ച തൃശൂര്‍, എറണാകുളം,മലപ്പുറം, പാലക്കാട് ജില്ലകളിലെ 60 കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.

തൃശൂര്‍ മുനിസിപ്പല്‍ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചീഫ് വിപ്പ് അഡ്വ. കെ.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ബ്രൗഷര്‍ പ്രകാശനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ വാല്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി.

ചടങ്ങില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് മൊമന്റോ വിതരണം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ്, ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ്, എംഎല്‍എ ബിഡി ദേവസ്യ,ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് , ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഇഒ ബേബി ജോര്‍ജ്ജ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ റോബി കണ്ണംചിറ,തൃശൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് റ്റി.ആര്‍ വിജയകുമാര്‍,തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സോണി സിഎല്‍ തുടങ്ങി സാമൂഹിക-രാഷ്ട്രീയ-ആദ്ധ്യാത്മിക രംഗങ്ങളിലെ നിരവധി വ്യക്തികള്‍ സംഗമത്തില്‍ സംസാരിച്ചു.

അടുത്ത സ്‌നേഹ സംഗമം അടുത്ത ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടത്തുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് അറിയിച്ചു. ഭവന നിര്‍മ്മാണത്തില്‍ പ്രദേശവാസികളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോയ് ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായ 130 കുടുംബങ്ങള്‍ ഇതിനോടകം തന്നെ സ്വന്തം ഭവനങ്ങളില്‍ താമസം ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ ഭവനങ്ങളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാകും. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യകരമായ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ആരോഗ്യ സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം,പ്രകൃതി സംരക്ഷണം, സ്ത്രീ ശാസ്തീകരണം, ഭിന്നശേഷി സംരക്ഷണ പാലിയേറ്റീവ് പരിചരണം തുടങ്ങിയ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്.