ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ ; ഷെയ്‌നിന്റെ മാസ് ഡയലോഗുമായി വലിയ പെരുന്നാളിന്റെ ട്രെയിലർ പുറത്ത്

ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ ; ഷെയ്‌നിന്റെ മാസ് ഡയലോഗുമായി വലിയ പെരുന്നാളിന്റെ ട്രെയിലർ പുറത്ത്

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ ഷെയ്‌നിന്റെ മാസ് ഡയലോഗുമായി വലിയ പെരുന്നാളിന്റെ ട്രെയിലർ പുറത്തുവിട്ടു. ട്രെയിലറിന് ശബ്ദം നൽകിയത് വിനായകനാണ്. സിനിമ അവതരിപ്പിക്കുന്നത് അൻവർ റഷീദ് ആണ്. ചിത്രത്തിൽ ഡാൻസർ ആയാണ് ഷെയ്ൻ നായകനായിഎത്തുന്നത്.

 

 

ട്രെയിലറിലെ ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ..’. ട്രെയിലറിലെ ഷെയ്‌നിന്റെ മാസ് ഡയലോഗ് ഇതോടെ ഹിറ്റായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെയ്‌നിനൊപ്പം വിനായകൻ, അതുൽ കുൽക്കർണി, സൗബിൻ ഷാഹിർ, ജോജു ജോർജ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഡിമൽ ഡെന്നിസ് ആണ് നിർവഹിക്കുന്നത്.

ഡിമലിനൊപ്പം തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അൻവർ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയത് സംഗീത സംവിധായകൻ റെക്‌സ് വിജയൻ ആണ്‌