എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് പിക്കപ് വാനിൽ ഇടിച്ച് ഒരാൾ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ : എം സി റോഡിൽ മുളക്കുഴയിൽ കെ.എസ.്ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് പിക്കപ് വാനിൽ ഇടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ പുലിയൂർ സോമാലയത്തിൽ പി.കെ സോമൻ- ആനന്ദവല്ലി ദമ്പതിമാരുടെ മകൻ സജിത്താണ് മരിച്ചത്. അതേസമയം ഒരാൾക്കു ഗുരുതര പരുക്ക്. 20 ബസ് യാത്രികർക്കു ചെറിയ പരുക്കുണ്ട്.
പിക്കപ് വാനിൽ ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന സഹായി ഉദയനാപുരം സ്വദേശി അഭിലാഷിനെ ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുളക്കുഴ പഞ്ചായത്ത് ഓഫിസ് കവലയിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം ഉണ്ടായത്.. നെയ്യാറ്റിൻകരയിൽനിന്നു മൂന്നാറിലേക്കു പോകുകയായിരുന്ന ബസ് പഞ്ചായത്ത് പടിക്കു സമീപം മറ്റൊരു വാഹനത്തെ മറികടന്നു വരവേ നിയന്ത്രണം വിട്ടു വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.
Third Eye News Live
0
Tags :