വായുവിൽ നിന്നും നേരിട്ട് കുടിവെള്ളം : ‘അറ്റ്മോസ്ഫെറിക് വാട്ടർ ജനറേറ്റർ’ സംവിധാനവുമായി സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഹൈദരാബാദ് : വായുവിൽ നിന്നും നേരിട്ട് കുടിവെള്ളം ലഭിക്കുന്ന ‘അറ്റ്മോസ്ഫെറിക് വാട്ടർ ജനറേറ്റർ’ എന്ന നൂതന സംവിധാനവുമായി സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ. കുപ്പിയിൽ എട്ട് രൂപയ്ക്കും അല്ലാതെ അഞ്ച് രൂപയ്ക്കുമാണ് വെള്ളം നൽകുന്നത്. ഹരിത പദ്ധതിയും ജലസംരക്ഷണവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി സൗത്ത് സെൻട്രൽ റെയിൽവേ നടപ്പാക്കിയത്. മൈത്രി അക്വാട്ടെക്കാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

ഈ സാങ്കേതികവിദ്യയിലൂടെ 1000 ലിറ്റർ വെള്ളം ഒരു ദിവസം ഉൽപ്പാദിപ്പിക്കാനാകും. ജലസംഭരണി സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ ദിവസങ്ങളോളം വെള്ളം ശുദ്ധിയോടെ സൂക്ഷിക്കാനും സാധിക്കും. വെള്ളം ശുദ്ധീകരിച്ച് കുപ്പികളിലാക്കി കച്ചവടം ചെയ്യുന്ന സ്ഥിരം രീതികളിൽ നിന്നും വ്യത്യസ്തമായി, വിവിധ ഘട്ടങ്ങളിലൂടെ, വായുവിൽ നിന്നും ജലം ശേഖരിച്ചാണ് ശുദ്ധമായ വെള്ളം ഉൽപ്പാദിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പ്രത്യേക സംവിധാനം വഴി യന്ത്രത്തിലേക്കെത്തിക്കുന്ന വായു ശുദ്ധീകരിക്കപ്പെടും. ശുദ്ധീകരിക്കപ്പെട്ട വായു പിന്നീട് കൂളിംഗ് ചേമ്ബറിലൂടെ കടത്തിവിടുന്നതോടെ ദ്രാവകരൂപത്തിലാകുകയാണ്. ശുദ്ധീകരിച്ച വെള്ളം
തുള്ളികളായി സംഭരണിയിലേക്കെത്തിച്ചേരും.

വിവിധ ഘട്ടങ്ങളിൽ ശുദ്ധീകരിക്കപ്പെടുന്ന വെള്ളം അൾട്രാവയലറ്റ് റേ സംവിധാനത്തിലൂടെയാണ് പിന്നീട് കടന്നുപോകുക. വെള്ളത്തിൽ ആവശ്യം വേണ്ട ധാതുക്കൾ ചേർത്താണ് ആവശ്യക്കാർക്ക് നൽകുന്നത്