play-sharp-fill
സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും എസ്.ബി.ഐയുടെ അടിത്തറ ഇളക്കുമോ…? മറ്റ് പൊതുമേഖലാ ബാങ്കുകളും ആശങ്കയിൽ

സ്വന്തം ലേഖിക

കണ്ണൂർ: സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും അടിത്തറയിളക്കുമെന്ന ആശങ്കയിൽ എസ് ബി ഐ. എസ്ബിഐയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ ബാങ്കുകളും ഭീതിയുടെ നിഴലിലാണ്. നിലവിൽ കേരള സംസ്ഥാന സർക്കാരിന്റെ ബാങ്കിങ്ങ് ഇടപാടുകളെല്ലാം നടക്കുന്നത് എസ്.ബി. ഐ വഴിയാണ്. നേരത്തെ കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്.ബി.ടി വഴിയായിരുന്നു ഇത്തരം ഇടപാടുകൾ നടന്നിരുന്നത്.

എന്നാൽ എസ്.ബി.ഐ- എസ്.ബി.ടി ലയനത്തോടെ മുഴുവൻ ഇടപാടുകളും എസ്.ബി.ഐ വഴിയായി. ജീവനക്കാർക്ക് ശമ്പളം, പെൻഷൻ മറ്റ് ഇടപാടുകൾ സർവകലാശാല പണമടക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ എസ്.ബി.ഐയിലൂടെയാണ് ഇടപാടുകൾ നടന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ദുർബല വിഭാഗക്കാർക്കുള്ള ക്ഷേമ പെൻഷൻ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലൂടെയാണ് സർക്കാർ വിതരണം ചെയ്തിരുന്നത്. ഇപ്പോൾ കേരള ബാങ്ക് നിലവിൽ വന്നതോടെ സംസ്ഥാന സർക്കാരിന്റെ മുഴുവൻ ഇടപാടുകളും കേരള ബാങ്കിലേക്ക് മാറിയേക്കും.

ഇതിനുപുറമെ നഷ്ടം വെളിപ്പെടുത്താതെയാണ് എസ് ബി ഐ ലാഭത്തിലാണെന്ന് റിപ്പോർട്ട് ചെയ്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 2018-19 സാമ്പത്തിക വർഷത്തിൽ കിട്ടാക്കടത്തിലും മറ്റുമുള്ള 11,932 കോടി രൂപയുടെ നഷ്ടം വെളിപ്പെടുത്തിയില്ലെന്നാണ് പുറത്തുവരുന്ന വാർത്ത.

കിട്ടാക്കടവും അതു നേരിടാനുള്ള വകയിരുത്തലും ബാങ്കുകൾ വെളിപ്പെടുത്തണമെന്നാണ് ഓഹരി വിപണികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിഷ്‌കർഷിക്കുന്നത്.

ഇതുപ്രകാരം ചൊവ്വാഴ്ച സെബിയിൽ നൽകിയ വിവരത്തിലാണ് 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എസ്.ബി.ഐയുടെ നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച വ്യതിചലനം 11,932 കോടി രൂപയുടേതാണെന്ന് പറയുന്നത്. റിസർവ് ബാങ്കിന്റെ ആസ്തി ശുദ്ധീകരണ നടപടിയെത്തുടർന്നാണ് ബാങ്കുകൾ കിട്ടാക്കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചുതുടങ്ങിയത്.

65,895 കോടി രൂപയുടെ മൊത്തം നിഷ്‌ക്രിയ ആസ്തിയാണ് 201819 കാലയളവിൽ എസ് ബി ഐ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആർ ബി ഐയുടെ റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ കിട്ടാകടംഉൾപ്പെടെയുള്ള നിഷ്‌ക്രിയ ആസ്തി 77,827 കോടിയാണ്.

ഇവ തമ്മിൽ 11,932 കോടി രൂപയുടെ വ്യത്യാസമാണുള്ളത്. 2019 ഡിസംബർ 31 ൽ അവസാനിക്കുന്ന സാമ്പത്തിക പാദത്തിലെ പ്രതീക്ഷിക്കുന്ന നിഷ്‌ക്രിയ ആസ്തിയിലെ വ്യതിചലനവും എസ്.ബി.ഐ ചൊവ്വാഴ്ച സെബിയിൽ വ്യക്തമാക്കി.ഇതുപ്രകാരം ഡിസംബർ 31 വരെയുളള സാമ്ബത്തികപാദത്തിൽ 687 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് എസ്.ബി.ഐയ്ക്കുള്ളത്. മറ്റ്

പൊതുമേഖലാ ബാങ്കുകളും ആശങ്കയിൽ

സ്വന്തം ലേഖിക

കണ്ണൂർ: സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും അടിത്തറയിളക്കുമെന്ന ആശങ്കയിൽ എസ് ബി ഐ. എസ്ബിഐയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ ബാങ്കുകളും ഭീതിയുടെ നിഴലിലാണ്. നിലവിൽ കേരള സംസ്ഥാന സർക്കാരിന്റെ ബാങ്കിങ്ങ് ഇടപാടുകളെല്ലാം നടക്കുന്നത് എസ്.ബി. ഐ വഴിയാണ്. നേരത്തെ കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്.ബി.ടി വഴിയായിരുന്നു ഇത്തരം ഇടപാടുകൾ നടന്നിരുന്നത്.

എന്നാൽ എസ്.ബി.ഐ- എസ്.ബി.ടി ലയനത്തോടെ മുഴുവൻ ഇടപാടുകളും എസ്.ബി.ഐ വഴിയായി. ജീവനക്കാർക്ക് ശമ്പളം, പെൻഷൻ മറ്റ് ഇടപാടുകൾ സർവകലാശാല പണമടക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ എസ്.ബി.ഐയിലൂടെയാണ് ഇടപാടുകൾ നടന്നിരുന്നത്.

എന്നാൽ ദുർബല വിഭാഗക്കാർക്കുള്ള ക്ഷേമ പെൻഷൻ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലൂടെയാണ് സർക്കാർ വിതരണം ചെയ്തിരുന്നത്. ഇപ്പോൾ കേരള ബാങ്ക് നിലവിൽ വന്നതോടെ സംസ്ഥാന സർക്കാരിന്റെ മുഴുവൻ ഇടപാടുകളും കേരള ബാങ്കിലേക്ക് മാറിയേക്കും.

ഇതിനുപുറമെ നഷ്ടം വെളിപ്പെടുത്താതെയാണ് എസ് ബി ഐ ലാഭത്തിലാണെന്ന് റിപ്പോർട്ട് ചെയ്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 2018-19 സാമ്പത്തിക വർഷത്തിൽ കിട്ടാക്കടത്തിലും മറ്റുമുള്ള 11,932 കോടി രൂപയുടെ നഷ്ടം വെളിപ്പെടുത്തിയില്ലെന്നാണ് പുറത്തുവരുന്ന വാർത്ത.

കിട്ടാക്കടവും അതു നേരിടാനുള്ള വകയിരുത്തലും ബാങ്കുകൾ വെളിപ്പെടുത്തണമെന്നാണ് ഓഹരി വിപണികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിഷ്‌കർഷിക്കുന്നത്.

ഇതുപ്രകാരം ചൊവ്വാഴ്ച സെബിയിൽ നൽകിയ വിവരത്തിലാണ് 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എസ്.ബി.ഐയുടെ നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച വ്യതിചലനം 11,932 കോടി രൂപയുടേതാണെന്ന് പറയുന്നത്. റിസർവ് ബാങ്കിന്റെ ആസ്തി ശുദ്ധീകരണ നടപടിയെത്തുടർന്നാണ് ബാങ്കുകൾ കിട്ടാക്കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചുതുടങ്ങിയത്.

65,895 കോടി രൂപയുടെ മൊത്തം നിഷ്‌ക്രിയ ആസ്തിയാണ് 201819 കാലയളവിൽ എസ് ബി ഐ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആർ ബി ഐയുടെ റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ കിട്ടാകടംഉൾപ്പെടെയുള്ള നിഷ്‌ക്രിയ ആസ്തി 77,827 കോടിയാണ്.

ഇവ തമ്മിൽ 11,932 കോടി രൂപയുടെ വ്യത്യാസമാണുള്ളത്. 2019 ഡിസംബർ 31 ൽ അവസാനിക്കുന്ന സാമ്പത്തിക പാദത്തിലെ പ്രതീക്ഷിക്കുന്ന നിഷ്‌ക്രിയ ആസ്തിയിലെ വ്യതിചലനവും എസ്.ബി.ഐ ചൊവ്വാഴ്ച സെബിയിൽ വ്യക്തമാക്കി.ഇതുപ്രകാരം ഡിസംബർ 31 വരെയുളള സാമ്ബത്തികപാദത്തിൽ 687 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് എസ്.ബി.ഐയ്ക്കുള്ളത്.