video
play-sharp-fill

യുവതിയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം തിരുനേൽവേലിയിൽ ഉപേക്ഷിച്ച സംഭവം ;കോട്ടയം സ്വദേശിയായ  ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ

യുവതിയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം തിരുനേൽവേലിയിൽ ഉപേക്ഷിച്ച സംഭവം ;കോട്ടയം സ്വദേശിയായ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: യുവതിയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ. ചേർത്തല സ്വദേശിനി വിദ്യയെയാണ് ഭർത്താവ് പ്രേംകുമാറിറും കാമുകി സുനിതാബീവിയും ചേർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയത്.

മൂന്ന് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തുകയും തിരുനെൽവേലിയിൽ മൃതദേഹം ഉപേക്ഷിക്കുകയും ആയിരുന്നു. ഭാര്യ ഓടിപ്പോയെന്ന് വരുത്തിത്തീർക്കാൻ മൊബൈൽഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിക്കുകയും തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. തിരുവനന്തപുരം റിസോർട്ടിൽ വെച്ച് കഴുത്തിൽ കയർ മുറുക്കിയായിരുന്നു കൊലപാതകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഭാര്യയെ കാണാതായ ശേഷം കാമുകിയുമായി പ്രേംകുമാർ ഒരുമിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഇരുവരേയും നടത്തിയ ചോദ്യം ചെയ്തതിനെതുടർന്നാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് പ്രേംകുമാർ. സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്രണ്ടാണ്. ഇരുവരും ചെറുപ്പം മുതൽ സുഹൃത്തുക്കളാണെന്നാണ് പോലീസ് പറയുന്നത്.