ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം : 3585 ഒഴിവുകൾ
സ്വന്തം ലേഖകൻ
ദില്ലി : ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി മൊത്തം 3585 ഒഴിവുകളുണ്ട്. ഫ്രഷേഴ്‌സ്, എക്‌സ്. ഐ.ടി.ഐ. മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ വിഭാഗങ്ങളിലാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ എക്‌സ്. ഐ.ടി.ഐ., എം.എൽ.ടി. വിഭാഗങ്ങളിൽ മാത്രമാണ് ഒഴിവുള്ളത്.
തിരുവനന്തപുരം ഡിവിഷനിൽ 683 ഒഴിവുകളും പാലക്കാട് ഡിവിഷനിൽ 682 ഒഴിവുകളുമുണ്ട്. എസ്.ആൻഡ്.ടി. വർക്ക്‌ഷോപ്പ്- പോത്തനൂർ, കോയമ്പത്തൂർ, സെൻട്രൽ വർക്ക്‌ഷോപ്പ്-പൊൻമലൈ, കാര്യേജ് ആൻഡ് വാഗൺ വർക്‌സ്-പേരമ്പുർ, റെയിൽവേ ഹോസ്പിറ്റൽ-പേരമ്പുർ, സേലം ഡിവിഷൻ, തിരുച്ചിറപ്പള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മറ്റ് ഒഴിവുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിൽ പത്താംക്ലാസ് വിജയം, അനുബന്ധ ട്രേഡിൽ എൻ.സി.വി.ടി/ എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ. (എം.എൽ.ടി. വിഭാഗത്തിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി ബയോളജി വിഷയങ്ങൾ പഠിച്ച് സയൻസ് സ്ട്രീമിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു).
15 വയസ്സ് പൂർത്തിയാക്കിയവരാവണം അപേക്ഷകർ. ഫ്രെഷേഴ്സ്, എക്സ്. ഐ.ടി.ഐ. വിഭാഗത്തിലേക്ക് 22-ഉം എം.എൽ.ടി.ക്ക് 24-മാണ് ഉയർന്ന പ്രായപരിധി.
അവസാന തീയതി: ഡിസംബർ 31. വിവരങ്ങൾക്ക്: www.sr.indianrailways.gov.in