video
play-sharp-fill
മാധ്യമപ്രവർത്തകയുടെ വീട്ടിൽ സദാചാരം ; പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു

മാധ്യമപ്രവർത്തകയുടെ വീട്ടിൽ സദാചാരം ; പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു

 

സ്വന്തം ലേഖിക

തിരുവനന്തപുരം : രാത്രിസമയം മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ആക്രമണം നടത്തിയ പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഗുണ്ടായിസം കാണിച്ച രാധാകൃഷ്ണനെതിരെ മാധ്യമ കൂട്ടായ്മയിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നതോടെയാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തത്.

രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും മാധ്യമപ്രവർത്തകരുടെ ക്ലബ് അംഗത്വത്തിൽ നിന്ന് പുറത്താക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് നെറ്റവർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിലേക്ക് ഇന്ന് മാധ്യമപ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതായും ക്ലബ് അംഗത്വം സസ്പെൻഡ് ചെയ്തതായും ജോയിന്റ് സെക്രട്ടറി പറഞ്ഞു.