video
play-sharp-fill
‘  ഞാനിപ്പോൾ മരിക്കും, എന്റെ കുടുംബത്തേ കാത്തോണേ….  മരണം കൺമുന്നിലെത്തിയപ്പോൾ മുഷറഫ് സഹോദരനോടു പറഞ്ഞു

‘ ഞാനിപ്പോൾ മരിക്കും, എന്റെ കുടുംബത്തേ കാത്തോണേ…. മരണം കൺമുന്നിലെത്തിയപ്പോൾ മുഷറഫ് സഹോദരനോടു പറഞ്ഞു

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മരണം കൺമുന്നിലെത്തിയപ്പോൾ മുഷറഫ് സഹോദരനോടു ഒന്നു മാത്രം പറഞ്ഞു. ഡൽഹിയിലെ റബർ ഫാക്ടറിയിൽ തീ പടർന്നു പിടിക്കുമ്പോൾ ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള വീട്ടിലേക്ക് വിളിച്ചു മുഷറഫ് അലി പറഞ്ഞ വാക്കുകൾ ആരുടെയും ഉള്ളുലയ്ക്കും. മരണം കൺമുന്നിലെത്തിയപ്പോൾ, രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് ഉറപ്പായപ്പോൾ സഹോദരനെ വിളിച്ചു വിലപിക്കാൻ മാത്രമേ മുഷറഫിന് ആയുള്ളു.

തീപിടിത്തമുണ്ടായ ഫാക്ടറിയിൽ നാലു വർഷമായി ജോലി ചെയ്യുകയാണ് യുപി സ്വദേശി മുഷറഫ്. പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ മുഷറഫും അഗ്നിക്കിരയായി. ഇതിനു മുന്നേ സഹോദരനെ വിളിച്ച് അയാൾ പറഞ്ഞതിങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ ഇവിടെ മുഴുവൻ തീയാണ്. ഏതാനും നിമിഷങ്ങൾക്കകം ഞാനും മരിക്കും. എന്റ കുടുംബത്തെ സംരക്ഷിക്കണം. വീട്ടിലുള്ള സാധനങ്ങൾ സംരക്ഷിക്കണം.’

ഇതു കേട്ടു നടുങ്ങിപ്പോയെങ്കിലും, എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായിരുന്നു സഹോദരൻ തിരിച്ചു പറഞ്ഞത്. ഒരു രക്ഷയുമില്ലെന്നും മൂന്നോ നാലോ മിനിറ്റുകൾക്കുള്ളിൽ താൻ കത്തി ചാമ്പലാകുമെന്നും പറയുമ്പോഴും അവസാന നിമിഷവും മുഷറഫ് പറഞ്ഞത് തൻ്‌റ ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കണം എന്നുമാത്രം…