ശബരിമല തീർത്ഥാടകരുടെ വാഹനം വീണ്ടും അപടത്തിൽപ്പെട്ടു: ബൈക്ക് യാത്രക്കാരൻ മരിച്ചു; അപകടം കെ.കെ റോഡിൽ പാമ്പാടി പതിനൊന്നാം മൈലിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാമ്പാടി പതിനൊന്നാം മൈലിൽ നിയന്ത്രണം വിട്ട ശബരിമല തീർത്ഥാടകരുടെ വാഹനം സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മണർകാട് മെർലിൻ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ മണർകാട് സ്വദേശിയും വെള്ളൂരിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ വിനോദ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ പാമ്പാടി പതിനൊന്നാം മൈലിനു സമീപമായിരുന്നു അപകടം.

മണർകാട് ഹോട്ടലിലെ സുഹൃത്തിന്റെ സ്‌കൂട്ടറും എടുത്തുകൊണ്ടാണ് വിനോദ് ഹോട്ടലിൽ നിന്നും ഇറങ്ങിയത്. വെള്ളൂരിലെ വീട്ടിലേയ്ക്കു പോരുകയായിരുന്നു ലക്ഷ്യം. ഇതിനിടെ പാമ്പാടി പതിനൊന്നാം മൈൽ ഭാഗത്തു വച്ച് ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറിൽ ശബരിമല സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ അയ്യപ്പഭക്തരുടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് ഇദ്ദേഹം വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാരും വാഹത്തിലുണ്ടായിരുന്ന അയ്യപ്പൻമാരും ചേർന്നാണ് ഇദ്ദേഹത്തെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.   പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും.