പി.എസ്.സി പരീക്ഷാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണം: കേരള അഗ്രിക്കൾച്ചറൽ വൊക്കേഷണൽ അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പി.എസ്.സി 2017 ഓഗസ്റ്റിൽ നടത്തിയ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് പരീക്ഷാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ വൊക്കേഷണൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പരീക്ഷ നടത്തി രണ്ടര വർഷം കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണ്.

ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഡിപ്ലോമക്കാർക്കും, വി.എച്ച്.എസ്്.സിക്കാർക്കും ഒരേ പരീക്ഷ, ഒരേ കട്ട്ഓഫ് മാർക്ക് എന്ന നിലയിലാക്കണം. ലിസ്റ്റ് പ്രസിദ്ധീകരണം ഇനിയും വൈകിയാൽ സെക്രട്ടറിയേറ്റിനു മുന്നിലോ പി.എസ്.സി ഓഫിസിനു മുന്നിലോ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സെക്രട്ടറി ഇ.എസ് അലിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

600 പേരാണ് പട്ടികയിൽ ഉള്ളത്. ലിസ്റ്റിന്റെ കാലാവധി തീരാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ തസ്തികയിലേയ്ക്ക് ഇനി ആയിരത്തോളം ഒഴിവുകൾ ഇപ്പോഴും ബാക്കിയുണ്ട്. ഇത്തരത്തിൽ ഈ ലിസ്റ്റിൽ നിന്നും നിയമനം വൈകുന്നത് പ്രായപരിധി കഴിയുന്ന ആയിരത്തോളം വരുന്ന സാധാരണക്കാരായ തൊഴിൽ അന്വേഷകരെ സാരമായി ബാധിക്കും. ഇനി ഒരു തവണ കൂടി പരീക്ഷ എഴുതാൻ സാധിക്കാത്ത ഇവർ കടുത്ത ആശങ്കയോടെയാണ് സർക്കാർ ലിസ്റ്റ് നീട്ടി ന്ൽകാത്തതിനെ നോക്കിക്കാണുന്നത്.

ഈ സാഹചര്യത്തിൽ അടിയന്തരമായി ലിസ്റ്റ് നീട്ടി നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.