ഗുണ്ടകൾക്കെതിരെ ഉടൻ നടപടി; ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി പോലീസ്
സ്വന്തം ലേഖകൻ
എറണാകുളം: ഗുണ്ടാപ്രവർത്തനങ്ങൾ തടയിടാൻ നടപടിയുമായി പോലീസ്. ആലുവ എസ്.പി ഓഫീസിൽ റേഞ്ച് ഡി.ഐ ജി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കി. നടപടി എന്തെന്ന് ഒരാഴ്ചക്കുളളിൽ വ്യക്തമാക്കുമെന്ന് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ് പറഞ്ഞു.
എറണാകുളം റൂറൽ മേഖലയിൽ കുറ്റകൃത്യങ്ങൾ, ലഹരിമരുന്നു വിൽപ്പന, ഗുണ്ടാപ്രവർത്തനങ്ങൾ എന്നിവ പരിധിവിടുന്നു എന്ന വിലയിരുത്തലിലാണ് പോലീസ്. അങ്കമാലി അത്താണിയിലും, പറവൂരിലൂം കൊട്ടേഷൻ സംഘങ്ങൾ നടത്തിയ കൊലപാതകങ്ങളെ തുടർന്നാണ് കർശന നടപടികൾക്ക് പോലീസ് തയ്യാറെടുക്കുന്നത്. ഇതേതുടർന്നാണ് സാഹചര്യങ്ങൾ വിലയിരുത്താൻ എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. കർശന നടപടികൾ ഉണ്ടാകുമെന്ന് കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ ക്രിമിനലുകളായ 1000ഓളം പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പോലീസ് തയ്യാറാക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ തീവ്രത വിലയിരുത്തി വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഹിറ്റ്ലിസ്റ്റ്. എറണാകുളത്ത് ഗുണ്ടാ കൊട്ടേഷൻ സംഘങ്ങൾ വീണ്ടും പരസ്യമായി രംഗത്തെത്തിയതോടെ പോലീസിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് കർശന നടപടി സ്വീകരിക്കാൻ ഡി.ഐ.ജി നേരിട്ട് രംഗത്തിറങ്ങിയത്.