ഗോവിന്ദച്ചാമിക്കും ഈ ശിക്ഷ കിട്ടിയിരുന്നെങ്കിലെന്നു ആശിച്ചുപോകുന്നു , വെടിവച്ചുകൊല്ലെരുതെന്നു പറയുന്നവരുടെ മക്കൾക്ക് ഇങ്ങനെ സംഭവിക്കണം അപ്പോഴേ അതിന്റെ വേദന മനസ്സിലാകൂ ; പ്രതികരണവുമായി സൗമ്യയുടെ അമ്മ
സ്വന്തം ലേഖിക
കൊച്ചി: രാജ്യത്ത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായ ഹൈദരാബാദിലെ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. രാജ്യത്ത് അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. കൂടുതലും അക്രമികളെ വെടിവെച്ച് ഇട്ട പോലീസിനുള്ള അഭിനന്ദനങ്ങളാണ്.
വെറ്ററിനറി ഡോക്ടറുടെ കുടുംബവും തങ്ങൾക്ക് നീതി ലഭിച്ചുവെന്ന് പ്രതികരിച്ചു. രാജ്യത്തെ നടുക്കിയ നിർഭയ കേസിലും കുടുംബം അനുകൂല പ്രതികരണമാണ് അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, കേരളത്തെ നടുക്കിയ ഷൊർണ്ണൂർ പാസഞ്ചറിൽ നടന്ന പീഡന കൊലപാതകത്തിൽ മരണപ്പെട്ട സൗമ്യയുടെ അമ്മയുടെ പ്രതികരണമാണ് പുറത്തു വരുന്നത്.ഗോവിന്ദച്ചാമിക്കും ഈ ശിക്ഷ ലഭിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നുവെന്നാണ് ആ അമ്മയുടെ വാക്കുകൾ.വെടിവെച്ച് കൊല്ലരുതെന്ന് പറയുന്നവരുടെ മകൾക്ക് എന്റെ കുട്ടിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം. അപ്പോഴേ അവർക്ക് അതിന്റെ വേദന മനസിലാകൂവെന്നും ആ അമ്മ കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നിന്ന് ഷൊർണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പെൺകുട്ടി ദാരുണമായി പീഡിപ്പിക്കപ്പെട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി ഗോവിന്ദ ചാമി ഇപ്പോഴും ജയിലിൽ തുടരുകയാണ്. ജീവപര്യന്തം ശിക്ഷയാണ് ഗോവിന്ദ ചാമിക്ക് വിധിച്ചത്. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ അമ്മ ഇത്തരത്തിൽ പ്രതികരണം അറിയിച്ചത്.
ഇന്ന് പുലർച്ചെയോടെയാണ് തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഡോക്ടർ മൃഗീയമായി കൊല്ലപ്പെട്ട അതേ സ്ഥലത്ത് വെച്ച് തന്നെയാണ് നാലു പേരും വെടിയേറ്റ് പിടഞ്ഞ് വീണത്. ലോറി ഡ്രൈവർ മുഹമ്മദ് അരീഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നീ നാല് പ്രതികളുമാണ് തോക്കിന്റെ മുനയിൽ തീർന്നത്.