play-sharp-fill
വൃദ്ധരായ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് പുറത്താക്കി ; മാതാപിതാക്കൾ നൽകിയ പരാതിയിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വൃദ്ധരായ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് പുറത്താക്കി ; മാതാപിതാക്കൾ നൽകിയ പരാതിയിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 

സ്വന്തം ലേഖകൻ

പാലക്കാട്: പുന്നയൂർക്കുളം പെരിയമ്പലത്ത് മാതാപിതാക്കൾ നൽകിയ പരാതിയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മകൻ നിരന്തരം ശല്യംചെയ്യുന്നുവെന്നും തങ്ങളെ വീട്ടിൽനിന്നു പുറത്താക്കിയതായും മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പിടിയിലായത്.

വയോധികരായ മാതാപിതാക്കൾ കുന്നംകുളം ഡിവൈ എസ് പി ക്ക് നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വിനെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ വടക്കേക്കാട് പോലീസിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുന്നംകുളം ഡിവൈ എസ് പി ക്ക് പരാതി നൽകിയത്. ഇതേത്തുടർന്ന് പോലീസ് ബാബുവിന്റെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു.

പെരിയമ്പലം വേട്ടേക്കരൻ ക്ഷേത്രത്തിന്റെ സമീപത്തുവെച്ചാണ് ബാബുവിനെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ ബാബുവിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.

പെരിയമ്പലം ബീച്ചിൽ ബാബുവും കൂട്ടരും ഹോട്ടൽ നടത്തി ഇതിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടന്നിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ഹോട്ടലിൽ നിന്ന് ബാബുവിനേയും കൂട്ടരേയും പോലീസ് കസ്റ്റഡിയിൽ എടുത്ത് അനധികൃതമായി കെട്ടിയ ഹോട്ടൽ പൊളിച്ച് നീക്കുകയും ചെയ്തു.

അന്ന് ഹോട്ടൽ നടത്താൻ പോലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബാബുവിന്റെ മാതാപിതാക്കൾ പരാതിയുമായി എത്തിയിരുന്നു. ഈ വിഷയം ഉണ്ടായതിനാലാണ് പിന്നീട് ബാബുവിന്റെ മാതാപിതാക്കൾ പരാതി നൽകിയപ്പോൾ നടപടിയെടുക്കാൻ വൈകിയതെന്നാണ് പോലീസ് പറയുന്നത്. എസ് ഐമാരായ അബ്ദുൽ ഹക്കീം, കെ പ്രദീപ് കുമാർ, എ എസ് ഐ പ്രേമൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.

Tags :