സ്‌കൂളിൽ പോകാൻ ബാഗ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് ചാടി ; വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയ്ക്കൽ: സ്‌കൂൾബാഗിനുള്ളിൽ പാമ്പിനെ കണ്ട് പരിഭ്രാന്തിയിലായി അനീഷ. തെന്നലയിലെ യു.പി. സ്‌കൂൾ വിദ്യാർഥിനി അനീഷ വള്ളിക്കാടന്റെ ബാഗിലാണ് പാമ്പിനെ കണ്ടത്. ബുധനാഴ്ച സ്‌കൂൾവിട്ടുവന്ന കുട്ടി ബാഗ് മുറിയിൽവെച്ച് കളിക്കാൻ പോയിരുന്നു. വീടിനകത്ത് കയറിക്കൂടിയ പാമ്പ് ആസമയത്ത് ബാഗിലേക്ക് കയറിയതാകാനാണ് സാധ്യതയെന്നാണ് കുട്ടിയുടെ പിതാവ് അലവിക്കുട്ടി വള്ളിക്കാടൻ പറയുന്നത്.

വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകാൻ ബാഗ് തുറന്നപ്പോഴാണ് പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. അനീഷ പാമ്പു കടിയേൽക്കാതെ രക്ഷപ്പെട്ടത് ശരിക്കും ഭാഗ്യംകൊണ്ട് തന്നെയാണ്. സംഭവമുണ്ടായപ്പോൾത്തന്നെ സ്‌കൂളിൽപ്പോയി അന്വേഷിച്ചിരുന്നുവെന്നും സ്‌കൂളിൽവെച്ച് പാമ്പ് ബാഗിൽ കയറാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും അലവിക്കുട്ടി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group