play-sharp-fill
ഹൈദരാബാദിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിൽ പ്രതികളെ വെടിവച്ച് കൊന്നു: ഏറ്റുമുട്ടലെന്ന് പൊലീസ്

ഹൈദരാബാദിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിൽ പ്രതികളെ വെടിവച്ച് കൊന്നു: ഏറ്റുമുട്ടലെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്തെ പീഡനക്കേസുകളുടെ ചരിത്രത്തിലാദ്യമായി അതിവേഗ വിധിയുമായി പൊലീസ്. മറ്റൊരു കേസിലും ആവർത്തിക്കാത്ത അതിവേഗ ശിക്ഷയാണ്
ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൊലീസ് നടപ്പാക്കിയത്. കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് കേസ് നിർണ്ണായകമായി മാറി. ഹൈദരാബാദില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.

സംഭവം നടന്ന ബുധനാഴ്ച വൈകിട്ട് മുഖ്യ പ്രതിയായ മുഹമ്മദ് അരീഫ് മദ്യ കുപ്പിയുമായെത്തി. ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിരുന്ന് പ്രതികള്‍ മദ്യപിച്ചു. തുടർന്ന് തങ്ങളുടെ ലോറിക്ക് സമീപത്തായി യുവതി സ്കൂട്ടര്‍ നിര്‍ത്തിയിടുന്നത് പ്രതികള്‍ ശ്രദ്ധിച്ചു. യുവതി ക്ലിനിക്കിലേക്ക് പോയ സമയം യുവതിയെ ബലാത്സംഗം ചെയ്യാന്‍ പ്രതികള്‍ പദ്ധതിയിട്ടു. പ്രതി നവീനാണ് യുവതിയുടെ സ്കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയത്.

അരീഫും മറ്റ് പ്രതികളും ചേര്‍ന്ന് അവരുടെ ലോറി യുവതിയുടെ സ്കൂട്ടറിരിക്കുന്ന തൊണ്ടപ്പിള്ളി ജംങ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ മാറ്റിയിട്ടു. ക്ലിനിക്കില്‍ നിന്ന് സ്കൂട്ടറിന് സമീപത്തേക്ക് എത്തിയ യുവതി ടയറില്‍ ഒന്ന് പഞ്ചറായിരിക്കുന്നതായി ശ്രദ്ധിച്ചു.

പിന്നീട് , സ്കൂട്ടര്‍ നന്നാക്കി തരാമെന്ന് പറഞ്ഞ് ശിവ യുവതിയെ സമീപിച്ചു. തുടര്‍ന്ന് സ്കൂട്ടറുമായി പോയ ശിവ കുറച്ച്‌ സമയത്തിന് ശേഷം തിരിച്ചുവന്ന് പഞ്ചര്‍ ഒട്ടിക്കുന്ന കടകളെല്ലാം അടച്ചതായി യുവതിയോട് നുണ പറഞ്ഞു. ഇതിനിടെ പ്രതികള്‍ ചേര്‍ന്ന് ട്രക്കിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ തള്ളിയിട്ടു. പ്രതി നവീന്‍ യുവതിയുടെ ഫോണ്‍ ഓഫ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലംപ്രയോഗിച്ച്‌ മദ്യം കുടിപ്പിച്ചു. ഇതിനു ശേഷം പ്രതികള്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.

കുറച്ച്‌ സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ യുവതി നിലവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതിയെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. വായും മൂക്കും പൊത്തി അരീഫാണ് യുവതി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. ഈ സമയം നവീന്‍ യുവതിയുടെ ഫോണും വാച്ചും പവര്‍ബാങ്കും കൈക്കലാക്കി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രതികള്‍ യുവതിയുടെ മൃതദേഹം ട്രക്കില്‍ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. യുവതിയുടെ സ്കൂട്ടറില്‍ പോയാണ് ശിവയും നവീനും അടുത്തുള്ള പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയത്. ഇതിന് ശേഷം ചന്തന്‍പള്ളിയിലെ കലുങ്കിന് താഴെവെച്ച്‌ പ്രതികള്‍ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നാല് പ്രതികളും അരാംഗഢില്‍ എത്തി. ശിവ, നവീന്‍, ചിന്തകുന്ത ചെന്നകേശവാലു എന്നിവര്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ ആരംഭിച്ചതോടെ പ്രതികളില്‍ ഒരാള്‍ തങ്ങളുടെ കടയിലെത്തി പെട്രോള്‍ വാങ്ങിയതായി പമ്പ് ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. മൂന്ന് മണിക്ക് ശിവയാണ് പമ്പിലെത്തി പെട്രോള്‍‌ വാങ്ങിയതെന്ന് പമ്പിലെ സിസിവിടി ദൃശ്യങ്ങളില്‍നിന്ന് കണ്ടെത്തി.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതി ലഭിക്കുന്നത്. പുലര്‍ച്ചെ അ‍ഞ്ച് മണിവരെ ഷംസാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപവും പഞ്ചര്‍കടകളിലുമടക്കം പൊലീസ് പരിശോധ നടത്തിയിരുന്നു. രാവിലെ ഏഴുമണിക്കാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.