play-sharp-fill
സൗദിയിൽ നിന്നും അവധിക്കെത്തിയ കാമുകനെ തിരികെ അയക്കില്ലെന്ന വാശിയിൽ കാമുകി: കാണാതായ മലയാളി  പെൺകുട്ടിയും കാമുകനും ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ കൂട്ടയടി: മൂന്ന് ദിവസം ഒന്നിച്ച് കറങ്ങിയ കമിതാക്കൾ ഒടുവിൽ പൊലീസ് പിടിയിൽ

സൗദിയിൽ നിന്നും അവധിക്കെത്തിയ കാമുകനെ തിരികെ അയക്കില്ലെന്ന വാശിയിൽ കാമുകി: കാണാതായ മലയാളി പെൺകുട്ടിയും കാമുകനും ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ കൂട്ടയടി: മൂന്ന് ദിവസം ഒന്നിച്ച് കറങ്ങിയ കമിതാക്കൾ ഒടുവിൽ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ബംഗളുരു: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ മലയാളിയായ കാമുകിയെ കാണാനെത്തിയ യുവാവും യുവതിയും തമ്മിൽ ബംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ കൂട്ടയടി. സൗദിയിൽ നിന്നും അവധിയ്ക്കെത്തിയ കാമുകനും യുവതിയും മൂന്ന് ദിവസം ബംഗളൂരുവിൽ കറങ്ങി നടന്നു. ഒടുവിൽ കാമുകൻ റെയിൽവേ സ്‌റ്റേഷനിൽ എത്തി യുവതിയെ യാത്ര അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാര്യങ്ങൾ കൈവിട്ട് പോകുകയും ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തത്.

ബംഗളൂരു കെ.എസ്.ആര്‍. റെയില്‍വേ സ്‌റ്റേഷനിലാണ് മലയാളി കമിതാക്കള്‍ തമ്മിൽ ഏറ്റുമുട്ടിയതും വഴക്കിട്ടത്.  കോഴിക്കോട് സ്വദേശികളായ യുവതിയും ആണ്‍സൃഹൃത്തും തമ്മില്‍ കഴിഞ്ഞ ദിവസം  വൈകീട്ടായിരുന്നു വഴക്കുണ്ടായത്. ഇതേത്തുടര്‍ന്ന് റെയില്‍വേ പോലീസെത്തി ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീല്‍ഡ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പോലീസ് സ്‌റ്റേഷനില്‍ രണ്ടുദിവസംമുമ്പ്  യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറ്റ്ഫീല്‍ഡിലെ ആശുപത്രിയില്‍ നഴ്‌സാണ് യുവതി. ആണ്‍സുഹൃത്ത് സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ്. ഇരുവരും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കാണാന്‍ സൗദി അറേബ്യയില്‍ നിന്നെത്തിയതായിരുന്നു യുവാവ്.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ യുവതി സമ്മതിച്ചില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനിലെത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ലെന്നും കൂടെവരുമെന്ന് വാശിപിടിക്കുകയുമായിരുന്നു. ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.