play-sharp-fill
ഇതിന് സാറ് അനുഭവിക്കും , ഈശ്വരൻ പണി തന്നിരിക്കും ; വീട്ടിലേക്കുള്ള സാധനം വാങ്ങാൻ വച്ച ആകെയുള്ള പൈസ ഹെൽമറ്റ് വയ്ക്കാത്തതിന് പോലീസ് പിടിച്ചു വാങ്ങി ; പൊലീസുകാരനോട് വിതുമ്പി യുവാവ്

ഇതിന് സാറ് അനുഭവിക്കും , ഈശ്വരൻ പണി തന്നിരിക്കും ; വീട്ടിലേക്കുള്ള സാധനം വാങ്ങാൻ വച്ച ആകെയുള്ള പൈസ ഹെൽമറ്റ് വയ്ക്കാത്തതിന് പോലീസ് പിടിച്ചു വാങ്ങി ; പൊലീസുകാരനോട് വിതുമ്പി യുവാവ്

 

സ്വന്തം ലേഖിക

തൃശൂർ : ഇരുചക്രവാഹന യാത്രികർ ഹെൽമറ്റ് വയ്ക്കേണ്ടത് ജീവൻരക്ഷയ്ക്ക് അത്യാവശ്യമാണ്. ഇരുചക്രവാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ 50 ശതമാനവും തലയ്ക്കു പരിക്കേറ്റതു മൂലമാണെന്നറിയുമ്പോൾ ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് മനസ്സിലാകും. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ പലരും കലിപ്പിലാണ്.

ആ സാഹചര്യത്തിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാർ ഹെൽമെറ്റ് വയ്ക്കാത്തതിന്റെ പേരിൽ ഫൈൻ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്. തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്ത് പിടിച്ച് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് ഫൈൻ അടപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ മോശമായ രീതിയിലാണ് പൊലീസുകാർ തന്നോട് പെരുമാറിയതെന്നും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടം വാങ്ങിയ പൈസയാണ് പൊലീസുകാർ ഫൈൻ അടപ്പിച്ചതെന്നും യുവാവ് പറയുന്നു. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 1000 രൂപയാണ് പിഴ.

മാത്രമല്ല മൂന്നു മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനും പോലീസിന് അധികാരമുണ്ട്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ ഹെൽമറ്റ് ഇല്ലാതെ മരണത്തിലേക്ക് വീണുപോയത് 1121 ആളുകളാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കേരളത്തിലെത്തിയപ്പോൾ നൽകിയ ഉപദേശമാണ്. പിൻസീറ്റിൽ യാത്ര ചെയ്യുന്നവരോട് ഹെൽമറ്റ് ധരിക്കണമെന്നാണ് മാസ്റ്റർ ബ്ളാസ്റ്റർ ആവശ്യപ്പെടുന്നത്. ശരിയാണ്. ഒരു ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ കഴിഞ്ഞവർഷം രാജ്യത്ത് രക്ഷിക്കാമായിരുന്നത് 43614പേരുടെ ജീവനാണെന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നത്.