വീട്ടിൽ ഒറ്റക്കുള്ളപ്പോളെത്തി ലൈംഗീകമായി പീഡിപ്പിച്ചു ; വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്
സ്വന്തം ലേഖിക
കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ ബലാത്സംഗ കേസ്. താമരശേരി രൂപതയിലെ വൈദീകനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്.
2017 ജൂൺ15ന് ചേവായൂർ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നൽകിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്. ഫാ. മനോജ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതയിൽ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലെന്നാണ് സൂചന.
ഇയാൾ നിലവിൽ ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണെന്ന് രൂപ നേതൃത്വം അരിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും താമരശേരി രൂപത വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പരാതിക്കാരി തയ്യാറായിട്ടില്ല.
പളളിവികാരി ആയിരിക്കെ ഫാ മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി. കോഴിക്കോട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ 45കാരിയായ വീട്ടമ്മ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെ പരാതി നൽകിയത്.
ഭീഷണിമൂലമാണ് ഇതുവരെ പരാതി നൽകാതിരുന്നത്. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടിൽ തിരികെവന്നത്. വീട്ടമ്മയുടെ പരാതിയിൽ ചേവായൂർ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു.