video
play-sharp-fill

പരിശോധന കർശനമാക്കിയതോടെ 500 രൂപ വരെ വിലകൂട്ടി ഹെൽമറ്റ് വില്പന ; കിട്ടിയ അവസരം മുതലെടുത്തു ഹെൽമറ്റ് കച്ചവടക്കാർ

പരിശോധന കർശനമാക്കിയതോടെ 500 രൂപ വരെ വിലകൂട്ടി ഹെൽമറ്റ് വില്പന ; കിട്ടിയ അവസരം മുതലെടുത്തു ഹെൽമറ്റ് കച്ചവടക്കാർ

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം : സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ അവസരം മുതലെടുത്തു ഹെൽമറ്റ് വിൽപനക്കാർ.മൂന്നു ദിവസത്തിനുള്ളിൽ 100 മുതൽ 500 വരെയാണ് വിലവർധന.അതേസമയം,ഹെൽമറ്റ് നിർമ്മാണ കമ്പനികളൊന്നു വിലകൂട്ടിയുമില്ല.

ഫരീദാബാദ്,ബെൽഗാവ്,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഹെൽമറ്റുകൽ കേരളത്തിലേക്ക് എത്തുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്നി മാസം മുൻപ് തന്നെ പിൻസീറ്റ് ഹെൽമറ്ര് നിർബന്ധമാക്കിയതിനാൽ നേരത്തെ തന്നെ കമ്പനികൾ ഉല്പാദനം വർധിപ്പിച്ചിരുന്നു.എന്നാൽ ഈ ഘട്ടത്തിലൊന്നും കമ്പനികൾ വിലകൂട്ടിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

799 രൂപ മുതൽ 27,000 രൂപ വരെ വിലയുള്ള ഹെൽമറ്റുകൾ വിപണിയിലുണ്ട്.എന്നാൽ, പിൻസീറ്റ് യാത്രക്കാർക്കടക്കം ഹെൽമറ്റ് കർശനമാക്കിയത് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണന്മേയില്ലാത്ത ഹെൽമറ്റുകൾ വഴിയോരങ്ങളിലടക്കം വിൽപനക്ക് എത്തുന്നു. തമിഴ്‌നാട്ടിൽ കുടിൽ വ്യവസായമായി നിർമിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.

ഗ്രാഫിക്‌സ്, കാർട്ടൂൺ ഹെൽമറ്റുകൾ പലവിധം
വിവിധ പ്രായത്തിലുള്ളവർക്കായി വ്യത്യസ്തതകളുമായാണ് ഹെൽമറ്റുകൾ വിപണിയിലുള്ളത്. സാധാരണ കറുപ്പ്, വെളുപ്പ് എന്നീ അടിസ്ഥാന നിറങ്ങളിലാണ് ഹെൽമറ്റുകൾ അധികവും. ഇതിന് പുറമേ യുവാക്കളെ ആകർഷിക്കുന്നതിന് പിങ്ക്, മിൻറ്, പർപ്പിൾ, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലും ഹെൽമറ്റുകൾ ധാരാളമായി എത്തുന്നുണ്ട്. 4000-5000 രൂപ വിലയുള്ള ഗ്രാഫിക്‌സ് പതിപ്പിച്ചവയാണ് യുവാക്കൾ അധികവും തെരഞ്ഞെടുക്കുന്നത്.

നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായതിനാൽ ഇവരെ ആകർഷിക്കുന്നതിന് കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ച കുട്ടിഹെൽമറ്റുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. സ്‌കൂൾ ബാഗുകളിൽ കണ്ടിരുന്ന ചോട്ടാബീം, സ്‌പൈഡർമാൻ, ബെൻടെൻ, ഡോറ എന്നീ കഥാപാത്രങ്ങളെല്ലാം ഹെൽമറ്റുകളിലേക്ക് കുടിയേറി. വലിയ ആവശ്യകതയാണ് കുട്ടിഹെൽമറ്റുകൾക്കുള്ളിൽ്. എന്നാൽ, വിപണിയിൽ ആവശ്യാനുസരണം ഇവ ലഭ്യമാവാത്ത സാഹചര്യമാണ്.

Tags :