play-sharp-fill
ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധയ്ക്ക് അത്യാധുനിക സംവിധാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധയ്ക്ക് അത്യാധുനിക സംവിധാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചെക്ക് പോസ്റ്റുകളിൽ വാഹനപരിശോധനയ്ക്ക് പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ് .കംബ്യൂട്ടർവത്കൃത പരിശോധന സാദ്ധ്യമാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. രേഖകൾ പരിശോധിച്ച് വാഹനങ്ങൾ കടത്തിവിടുന്നതാണ് നിലവിലെ രീതി. വാളയാർ ഉൾപ്പെടെ പ്രധാന ചെക്ക് പോസ്റ്റുകളിൽ വേ ബ്രിഡ്ജുകൾ തകരാറിലായതിനാൽ വാഹനങ്ങളുടെ ഭാര പരിശോധന ഇപ്പോൾ ഊഹക്കണക്കിലാണ്.


ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്ക് സ്‌കാനർ സ്ഥാപിക്കുമെന്ന് മുമ്ബ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടികളുടെ ചെലവും ഒരു വാഹനം സ്‌കാൻ ചെയ്യാൻ കുറഞ്ഞത് പതിനഞ്ച് മിനിട്ട് സമയമെടുക്കുമെന്നതിനാലും തീരുമാനം ഉപേക്ഷിച്ചിരുന്നു. വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ജീവനക്കാരെ അധികമായി നിയമിക്കുന്നത് സാമ്ബത്തിക ബാദ്ധ്യതയ്ക്ക് ഇടവരുത്തും. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം

ചെക്ക് പോസ്റ്റിൽ വാഹനം ഓടി വരുംവഴി തന്നെ ഭാരം നിർണയിക്കാൻ കഴിയുന്ന ഓൺ ദ വേ വേബ്രിഡ്ജും നമ്ബർ തിരിച്ചറിയാൻ അത്യാധുനിക കാമറയും വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമാകുന്ന ഫാസ് ടാഗ് എന്ന സോഫ്റ്റ് വെയറും സംയോജിപ്പിച്ചതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം. ജീവനക്കാർക്ക് കമ്ബ്യൂട്ടർ സഹായത്തോടെ ഇവ ഉപയോഗിച്ച് വാഹനങ്ങൾ പരിശോധിക്കാനാവും. മതിയായ രേഖകളില്ലെങ്കിലോ നിയമ ലംഘനമുണ്ടായാലോ വാഹനം പിടികൂടും. ചെക്ക് പോസ്റ്റ് പിന്നിട്ടാൽ മൊബൈൽ സ്‌ക്വാഡും പരിശോധിക്കും. ചെക്ക് പോസ്റ്റുകളിൽ വാഹനം തടഞ്ഞുനിറുത്തി പരിശോധിക്കുന്നതിലൂടെയുള്ള സമയ നഷ്ടവും ഇതിലൂടെ ഒഴിവാക്കാം. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ രേഖകളും പെർമിറ്റുമൊക്കെ ഇതുവഴി പരിശോധിക്കാനാവും. നികുതിവെട്ടിച്ചുള്ള ചരക്ക് കടത്തും തടയാം. ജി.എസ്.ടി നടപ്പിലായതോടെ ചെക്ക് പോസ്റ്റുകളിൽ ഒഴിഞ്ഞു കിടക്കുന്ന വിൽപ്പന നകുതി ഓഫീസുകൾ ഈ പദ്ധതിക്കായി പ്രയോജനപ്പെടുത്താനും നീക്കമുണ്ട്.

” അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലേതുൾപ്പെടെ ഗതാഗത നിയമ ലംഘനങ്ങളും ചരക്ക് കടത്തും മറ്റ് കുറ്റകൃത്യങ്ങളും പിടികൂടാൻ കഴിയുന്ന സംവിധാനമാണിത്. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കമ്ബ്യൂട്ടർ ബന്ധിത സംവിധാനത്തിലൂടെ പരിശോധിക്കപ്പെടുന്നതിനാൽ നിയമലംഘനങ്ങൾ പെട്ടെന്ന് കണ്ടെത്താനാവും’-രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ.