Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: അസി. ലേബര്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ നിറുത്തിയിട്ട കാറില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം പൊന്നാനിയിലെ അസി. ലേബര്‍ ഓഫീസര്‍ ശ്രീജിത്ത് (50) ആണ് മരിച്ചത്. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്താണ് ശ്രീജിത്ത് താമസിച്ചിരുന്നത്.

ഇന്നലെ രാവിലെ താലൂക്ക് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കെ.എല്‍ 13 എ.സി 5850 എന്ന ശ്രീജിത്തിന്റെ സ്വന്തം കാറിന്റെ മുന്‍സീറ്റില്‍ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നാനിയില്‍നിന്നും ആഴ്ചയില്‍ ഒരിക്കലാണ് ശ്രീജിത്ത് കണ്ണൂരിലേക്ക് വരാറ്.

ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണി പൊയില്‍, എസ്.ഐ ടി. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പരേതരായ ക്രൈംബ്രാഞ്ച് ഓഫീസര്‍ ദാമോദരന്‍ നമ്പ്യാരുടെയും ഇടക്കേപുറം സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ഉഷയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ: ബിന്ദു (നഴ്‌സ്, ഷാര്‍ജ). മക്കള്‍: ഡോ. ബോബിഷ, ഹര്‍ഷ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). ശ്രീജിത്തിന്റെ സഹോദരനായ ശ്രീരാജ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രെയിന്‍തട്ടി മരിച്ചിരുന്നു.