play-sharp-fill
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം: ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ; കെ.കെ ഫിലിപ്പുകുട്ടി പ്രസിഡന്റ്; എൻ.പ്രതീഷ് സെക്രട്ടറി

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം: ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ; കെ.കെ ഫിലിപ്പുകുട്ടി പ്രസിഡന്റ്; എൻ.പ്രതീഷ് സെക്രട്ടറി

സ്വന്തം ലേഖകൻ
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി നടത്തിവരുന്ന അനധികൃത വഴിയോരക്കച്ചവടം, വീട്ടിൽ ഊണ്, ഓൺലൈൻ കച്ചവടം എന്നിവയെ നിയമത്തിന്റെ പരിധിയിൽക്കൊണ്ടു വരണം. ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന കടകളെ നിയമപരിധിയിൽ കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും ജില്ലാ സമ്മേളനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് സ്വാഗതം പറഞ്ഞു.
പി.എസ്. ശശിധരൻ കണക്ക് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശപ്പുരഹിത ജില്ലാ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ എം.എൽഎയുമായ വി.എൻ വാസവൻ ഡിസ്‌ക്കൗണ്ട് കാർഡ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വർക്കിംങ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ സംഘടനാ പ്രവർത്തനം വിലയിരുത്തി. വ്യാപാര മേഖലയിലെ പ്രതിസന്ധി സംബന്ധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ തോമസുകുട്ടി വ്യാപാര മേഖലയിലെ പ്രതിസന്ധിയെപ്പറ്റി വിശദീകരണം നടത്തി.
നഗരസഭ അംഗങ്ങളായ സാബു പുളിമൂട്ടിൽ, കുഞ്ഞുമോൻ മേത്തർ, എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ഭാരവാഹികളായ ദിലീപ് സി.മൂലയിൽ,   എം.എൻ ബാബു, മുഹമ്മദ് ഷെറീഫ്, സി.ടി. സുകുമാരൻ നായർ, ആർ.സി നായർ, ഗിരീഷ് മത്തായി എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് ഫിലിപ്പുകുട്ടി
സെക്രട്ടറി എൻ പ്രതീഷ്
ഭാരവാഹികളായി കെ.കെ ഫിലിപ്പുകുട്ടി (മിഡ് വേ ഗ്രൂപ്പ് കറുകച്ചാൽ, പ്രസിഡന്റ്), എൻ.പ്രതീഷ് (സെക്രട്ടറി), പി.എസ് ശശിധരൻ (ട്രഷറർ), ആർ.സി നായർ (ജില്ലാ വർക്കിങ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.