ആദിവാസി ഭവന പദ്ധതിയിൽ തട്ടിപ്പ് ; സിപിഐ നേതാവ് അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ഭവനം പദ്ധതിയിൽ തട്ടിപ്പ് നടത്തിയ സിപിഐ നേതാവ് പിഎം ബഷീറിനെ അറസ്റ്റ് ചെയ്തു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൽ ഗഫൂർ എന്നിവരാണ് അറസ്റ്റിലായത്.

നിലമ്പൂരിൽ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.ഭൂതുവഴി ഏഴ് പേരിൽ നിന്നായി 13 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സിപിഐ നേതാവ് പിഎം ബഷീറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഐ നേതൃത്വത്തിനെതിരെയാണ് മലപ്പുറത്ത് പോസ്റ്ററുകൾ ഉയർന്നിരിക്കുകയാണ്.

ജില്ലാ കമ്മിറ്റി കള്ളന് കഞ്ഞി വെച്ചുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. ഇത്രയും നാൾ ബഷീറിനെ സംരക്ഷിച്ചത് നേതൃത്വം ആണെന്നും ഇതിൽ ജനങ്ങളോട് മാപ്പു പറയണം എന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്.സിപിഐ സേവ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ.