
സ്വന്തം ലേഖിക
അടൂർ : വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ ആക്രമിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന കന്യാകുമാരി സ്വദേശികളായ 3 പേർ അറസ്റ്റിൽ. കന്യാകുമാരി മാങ്കോട് കോവിൽവിള പുത്തൻവീട്ടിൽ രതീഷ്‌കുമാർ (32), തോട്ടുവരമ്പത്ത് പുത്തൻവീട്ടിൽ സുധീഷ് ബോസ് (31) സഹോദരൻ സുഭാഷ് ബോസ് (33) എന്നിവരാണ് അറസ്റ്റിലായത്.
2017 ജൂലൈ 31നാണ് കേസിന് ആസ്പദമായ സംഭവം. തെങ്ങമത്തുള്ള വീട്ടിലെ ഗൃഹനാഥനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഒന്നാം പ്രതി കന്യാകുമാരി സ്വദേശി മനു നേരത്തെ ജാമ്യം നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ തെങ്ങമത്ത് താമസിച്ച് ടാപ്പിങ് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഒളിവിൽ കഴിഞ്ഞ 3 പേരെ കന്യാകുമാരിയിൽനിന്ന് തിങ്കളാഴ്ച രാത്രിയിലാണ് അടൂർ പൊലീസ് പിടികൂടിയത്.