രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരാതി ; യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരാതി ; യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു

 

സ്വന്തം ലേഖകൻ

എടക്കര: രാഹുൽ ഗാന്ധി എം.പിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോത്തുകൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. എൻ.എസ്. അജേഷ് എടക്കര സി.ഐയ്ക്ക് നൽകിയ പരാതിയിലാണ് കേസ്.

ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് അജി തോമസ് പരാതി നൽകിയതെന്ന് കാണിച്ചാണ് അജേഷിന്റെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് എം.പിയായ രാഹുൽ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

അതെല്ലാം നീക്കം ചെയ്യണമെന്നായിരുന്നു അജി നൽകിയ പരാതി. അജി തോമസിന്റെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നാലേ കാൽ ലക്ഷത്തിനുമേൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ നിന്ന് ജയിച്ചത്.

രാഹുലിനെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ് വയനാട് വരവേറ്റത്. അതേസമയം, അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി ദയനീയമായി പരാജയപ്പെട്ടിരുന്നു.

Tags :