video
play-sharp-fill
അജിത് പവാറിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഫട്‌നാവിസും

അജിത് പവാറിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഫട്‌നാവിസും

 

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രാജിയ്ക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഭൂരിപക്ഷമില്ലെന്ന് തുറന്ന് സമ്മതിച്ചാണ് ഫഡ്‌നാവിസ് രാജിവെച്ചത്.

നിമിഷങ്ങൾക്ക് മുൻപ് ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവച്ചിരുന്നു. അജിത് പവാർ എൻസിപിയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് ഇരുവരുടെയും രാജി.

ഉച്ചയ്ക്കു 12 മണിയോടെ അജിത് പവാർ, ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാർ അടക്കം മൂന്ന് എംഎൽഎമാരാണ് എൻസിപിയിൽനിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നത്. നിലവിൽ 165 പേരുടെ പിന്തുണയുണ്ടെന്നാണ് എൻ.സി.പി – ശിവസേന – കോൺഗ്രസ് സഖ്യം അവകാശപ്പെടുന്നത്.

തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അൽപസമയം മുൻപ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആർപിഐയുടെ നേതാവുമായ രാംദാസ് അതുലെ വ്യക്തമാക്കിയിരുന്നു.