video
play-sharp-fill
സുപ്രീം കോടതി സ്വാഗതം ചെയ്യുന്നു : മഹാരാഷ്ട വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ വിജയിക്കും ; സോണിയ ഗാന്ധി

സുപ്രീം കോടതി സ്വാഗതം ചെയ്യുന്നു : മഹാരാഷ്ട വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ വിജയിക്കും ; സോണിയ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണെമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ വിജയിക്കുമെന്നും പറഞ്ഞു.

എൻസിപിയും ശിവസേനയും കോൺഗ്രസും ചേർന്ന് മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിച്ചിരിച്ചിരുന്നു. മഹാരാഷ്ട്രയിൽ 162 എംഎൽഎമാരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യത്തിനുള്ളത്. 145 എംഎൽഎഎമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ചൊവ്വാഴ്ച രാവിലെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അഞ്ചു മണിക്കു മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണു സുപ്രീംകോടതി നിർദേശം. രഹസ്യബാലറ്റ് പാടില്ല. വിശ്വാസവോട്ടെടുപ്പ് നടപടി ക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്.

Tags :