video
play-sharp-fill
പള്ളി അങ്കണത്തിൽ വച്ച് പെൺകുട്ടികളെ കയറി പിടിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

പള്ളി അങ്കണത്തിൽ വച്ച് പെൺകുട്ടികളെ കയറി പിടിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

 

സ്വന്തം ലേഖിക

കൊച്ചി: പള്ളി അങ്കണത്തിൽ വച്ച് പെൺകുട്ടികളെ മോശമായി കയറി പിടിച്ച മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിൽ.എറണാകുളം പച്ചാളം, കള്ളിയത്ത് റോഡിൽ പ്രസീത നിവാസ് സുരേന്ദ്രബാബു(50)വിനെയാണ്‌പോക്സോ നിയമപ്രകാരം എറണാകുളം സെൻട്രൽ പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം എറണാകുളത്തുള്ള പള്ളിയിൽ ബൈബിൾ ക്ലാസിന് വന്ന കുട്ടികളെ, പള്ളി കോംപൗണ്ടിന് ഉള്ളിൽ കയറി പ്രതി തടഞ്ഞുനിർത്തി കഴുത്തിനു കുത്തിപ്പിടിച്ച് മോശമായ വിചാരത്തോടെ കൂടി മാറിടത്തിലും മറ്റും പിടിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാൾ പള്ളിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പേടിച്ചരണ്ട പെൺകുട്ടികൾ വിവരം പള്ളി വികാരിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സെൻട്രൽ പോലിസ് സ്റ്റേഷനിൽ എത്തി വൈദികൻ പരാതി നൽകി.

തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ഫോട്ടോ ലഭിച്ചു. ഈ ഫോട്ടോ പല ക്രൈം സ്‌ക്വാഡ് ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുത്തു. തുടർന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജി, സെൻട്രൽ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടയിൽ ഇന്നലെ സെൻട്രൽ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് ശങ്കറിന് ഇയാളെ കുറിച്ച് ഒരു വിവരം ലഭിക്കുകയും എറണാകുളം മേനക ഭാഗത്തുനിന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരികയും കുട്ടികളെ കാണിക്കുകയും അവർ ഇയാളെ തിരിച്ചറിയുകയും ചെയ്തു.

പ്രതിക്ക് സമാനമായ മുൻ കേസുകളും ഉണ്ട്. സബ് ഇൻസ്പെക്ടർ കിരൺ നായർ, ഷാജി അസിസ്റ്റൻസ് ഇൻസ്പെക്ടർമാരായ ജോസ്, അശോകൻ സീനിയർ സിവിൽ പൊലീസ് ഓഫിസറായ അനീഷ്, ഇഗ്നേഷ്യസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Tags :