video
play-sharp-fill
പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; സർവജന സ്കൂളിന് പുതിയ കെട്ടിടം

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; സർവജന സ്കൂളിന് പുതിയ കെട്ടിടം

 

സ്വന്തം ലേഖകൻ

വയനാട് : സ്കൂൾ ക്ലാസ് മുറിയില്‍ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് പുതിയ കെട്ടിടം പണിയാന്‍ തീരുമാനം.

സ്കൂളിൽക്ലാസുകള്‍ പുനരാരംഭിച്ച ശേഷം യുപി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക കൗണ്‍സിംലിംഗ് നല്‍കും. ഷഹല ഷെറിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികള്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകനേയും സസ്‌പെന്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളിൽ പകരം പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി.

Tags :